‘കീറിയ ജീന്‍സ് ‘ വിവാദം : ക്ഷമപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

0
133

കീറിയ ജീന്‍സ് ധരിക്കുന്നവരെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് മാപ്പു പറഞ്ഞു.സ്ത്രീകള്‍ കാല്‍മുട്ട് കീറിയ ജീന്‍സിടുന്നതിനെ വിമര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

ഇത്തരം ജീന്‍സ് ധരിക്കുന്നത് നല്ല മാതൃകയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. മൂല്യങ്ങളില്ലാത്ത യുവതലമുറ വിചിത്രമായ ഫാഷന് പിന്നാലെ പോകുന്നു. സ്ത്രീകളും ഇത് പിന്തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വിമാനത്തില്‍ തന്റെ സീറ്റിനടുത്തിരുന്ന സ്ത്രീ കാല്‍മുട്ട് കീറിയ ജീന്‍സാണ് ധരിച്ചിരുന്നത്. സര്‍ക്കാര്‍ ഇതര സംഘടനയുടെ നേതൃത്വത്തിലുള്ള അവര്‍ കുട്ടികള്‍ക്കൊപ്പമാണ് യാത്ര ചെയ്തത്. കാല്‍മുട്ട് കീറിയ ജീന്‍സ് ധരിക്കുന്നത് വഴി കുട്ടികള്‍ക്ക് പകരുന്നത് നല്ല മാതൃകയല്ലെന്നും തിരത് സിങ് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന നാണക്കേടുണ്ടാക്കുന്നതാണെന്നും സ്ത്രീകളോട് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രീതം സിങ് പറഞ്ഞു.വസ്ത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണിപ്പോള്‍ മന്ത്രി വിഷയത്തില്‍ മാപ്പ് പറഞ്ഞിരിക്കുന്നത്