നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി ; സംസ്ഥാനത്ത് മത്സരിക്കുന്നത് 1061 സ്ഥാനാര്‍ത്ഥികള്‍

0
71

നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രങ്ങള്‍ വ്യക്തമായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി 1061 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്.

പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിനം കഴിഞ്ഞ 19 ആയിരുന്നു. 19 വരെ ലഭിച്ചത് 2180 അപേക്ഷകളാണ്. പത്രികകള്‍ 22 വരെ പിന്‍വലിക്കാനായി സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറം മീണ അറിയിച്ചു.

ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ . അതേസമയം നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ 14 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 107 പേരാണ്.