ഏത് ഏജന്‍സികളെ കൊണ്ടുവന്നാലും കേരളവും മുഖ്യമന്ത്രിയും കേന്ദ്രത്തിനു മുന്നില്‍ മുട്ടുമടക്കില്ല : സുഭാഷിണി അലി

0
148

ഏത് ഏജന്‍സികളെ കൊണ്ടുവന്നാലും കേരളവും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി.

കോൺഗ്രസിന് വോട്ട് ചെയ്താൽ താമര അവരുടെ തലയിലാണ് വിരിയുന്നതെന്നും സുഭാഷിണി അലി പറഞ്ഞു. കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിവിധ പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു സുഭാഷിണി അലി.