2016ല്‍ നേമത്ത് യുഡിഎഫ് വോട്ടുകച്ചവടം നടത്തി ; കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്ക് പങ്ക് : വി സുരേന്ദ്രന്‍ പിള്ള

0
73

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫ് വോട്ടുകച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി സുരേന്ദ്രന്‍ പിള്ള. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുമേല്‍ കോണ്‍ഗ്രസ് നടപടി പോലും സ്വീകരിച്ചില്ല. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു.

വട്ടിയൂര്‍ക്കാവിലും വോട്ടുകച്ചവടം നടന്നതായി കെ മുരളീധരന്‍ തന്നോട് പറഞ്ഞിരുന്നു. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി.