എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെവി തോമസും കോഴിക്കോട് ഡിസിസിയും

0
107

എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെവി തോമസും കോഴിക്കോട് ഡിസിസിയും പ്രശ്നം പരിഹരിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന് കെപിസിസി നേത്യത്വത്തെ അറിയിച്ചു.

എലത്തൂർ സീറ്റിൽ കെപിസിസി നിർവ്വാഹക സമിതി അംഗം യുവി ദിനേഷ്മണിയെ മത്സരിപ്പിക്കുന്നതാണ് നല്ലത്. മാണി സി കാപ്പനോട് സംസാരിച്ചതിന് ശേഷം അന്തിമ തീരുമാനം ഇന്നെടുക്കുമെന്ന് കെപിസിസി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എൻസികെയുടെ സുൽഫീക്കർ മയൂരിക്ക് പുറമെ എലത്തൂർ സീറ്റിൽ യു വി ദിനേഷ് മണിയും മറ്റൊരു ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതോടെ യുഡിഎഫ് പക്ഷത്തുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളാണ് എലത്തൂരില്‍ മത്സരരംഗത്തുള്ളത്.

അനുനയ നീക്കത്തിനായി കഴിഞ്ഞ ദിവസം കെ വി തോമസ് കോഴിക്കോട്ട് എത്തിയെങ്കിലും ചർച്ച സമവായമാകാതെ പിരിയുകയായിരുന്നു. സുൽഫിക്കർ മയൂരിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എം കെ രാഘവൻ എംപി കഴിഞ്ഞ ദിവസം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

മയൂരിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന വാശിയിലാണ് പ്രാദേശിക പ്രവര്‍ത്തകര്‍. അതേസമയം മയൂരിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന വാശിയിലാണ് പ്രാദേശിക പ്രവര്‍ത്തകര്‍.