ട്വന്റി 20യുടെ രാഷ്ട്രീയ മുഖമുടി അഴിയുന്നു. ഉമ്മൻ ചാണ്ടിയുടെ മരുമകനും ട്വന്റി 20യിൽ

0
232

ട്വന്റി 20യുടെ രാഷ്ട്രീയ മുഖമുടി അഴിയുന്നു. കോൺഗ്രസിന്റെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട അരാഷ്ട്രീയ പാർട്ടിയായ ട്വന്റി 20 യിൽ ഉമ്മൻചാണ്ടിയുടെ മരുകൻ വർഗീസ് ജോർജ് ചേർന്നു. ഇതോടെ കോൺഗ്രെസും ട്വന്റി 20യും തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമായിരിക്കുകയാണ്.

ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോർഡിനേറ്ററായും ജനറൽ സെക്രട്ടറിയായും ഉമ്മൻ ചാണ്ടിയുടെ മരുമകൻ പ്രവർത്തിക്കും.
ഉമ്മൻചാണ്ടിയുടെ മൂത്ത മകൾ മരിയയുടെ ഭർത്താണ് വർഗീസ് ജോർജ്. വിദേശത്ത് ജോലി നോക്കുകയായിരുന്ന വർഗീസ് ജോർജ് ട്വന്റി 20 യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ജോലി രാജിവെച്ച് പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

ട്വന്റി 20യുടെ ഉപദേശക സമിതി ചെയർമാനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകിയത്. സിനിമാ നടൻ ലാലും അദ്ദേഹത്തിന്റെ മകളുടെ ഭർത്താവും പാർട്ടിയിൽ ചേർന്നു. പാർട്ടിയുടെ ഉപദേശക സമിതിയിൽ ലാൽ പ്രവർത്തിക്കും. യൂത്ത് വിംഗ്, സീനിയർ സിറ്റിസൺ വിംഗ്, വനിതാ വിംഗ് തുടങ്ങിയവ രൂപീകരിച്ച് പാർട്ടി വിപുലമാക്കാനാണ് ട്വന്റി 20 ശ്രമിക്കുന്നത്.

എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ട്വന്റി 20യും ത്യംമിൽ നടക്കുന്ന കൂട്ടുകെട്ടിന്റെ ഉദാഹരണമാണ് ഉമ്മൻ ചാണ്ടിയുടെ മരുമകന്റെ വരവ്. ട്വന്റി 20 കോൺഗ്രസുമായി നടത്തുന്ന രാഷ്ട്രീയ കളികളുടെ ഭാഗമാണിത്.