വർഗീയ വിദ്വേഷം: കെ എം ഷാജിയുടെ സ്ഥാനാർഥിത്വം തുലാസിൽ

0
97

വർഗീയ വിദ്വേഷം നടത്തിയ യുഡിഎഫ് അഴീക്കോട് സ്ഥാനാർഥി കെ എം ഷാജിയുടെ സ്ഥാനാർഥിത്വം തുലാസിൽ. 2016ലെ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരെ വർഗീയ വിദ്വേഷം വമിക്കുന്ന പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു.

അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ല. വിഷയത്തിൽ വാദം തുടരുകയാണ്. ഇക്കാര്യം സൂചിപ്പിച്ചു എൽ ഡി എഫ് സ്ഥാനാർഥി കെ വി സുമേഷ് പരാതി നൽകിയിരുന്നു.