കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ വീടിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കൃത്രിമ കാല്‍

0
86

കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ വീടിന് സമീപം റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ കൃത്രിമ കാല്‍ കണ്ടെത്തി. പള്ളിക്കര ആലക്കോട്ടെ എംഎല്‍എയുടെ വീട്ടിലേക്കുള്ള വഴിയിലാണ് ശനിയാഴ്ച രാവിലെ കൃത്രിമ കാല്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് എംഎല്‍എയുടെ കാല്‍ വെട്ടുമെന്നും വധിക്കുമെന്നും മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടക്കുന്നതിനിടെയിലാണ് കൃത്രിമ കാല്‍ കണ്ടെത്തിയത്.

ബേക്കല്‍ പൊലീസ് എത്തി കൃത്രിമ കാല്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ ഡിജിപി, പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.