നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാരംഭിക്കും

0
83

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാരംഭിക്കും. മറ്റന്നാൾ വരെയാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും മറ്റന്നാളാണ്.

സംസ്ഥാനത്ത് ആകെ എത്ര പേർ നാമനിർദേശ പത്രിക സമർപ്പിച്ചുവെന്ന കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ടു. നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും ചൂടേറും. ദേശീയ നേതാക്കളെ അടക്കം രംഗത്ത് ഇറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ.

2138 പേരാണ് ഇന്നലെ വരെ നാമനിർദേശ പത്രിക സമർപ്പിച്ചത്. മലപ്പുറം ജില്ലയിൽ 235ഉം കോഴിക്കോട് ജില്ലയിൽ 226ഉം പേർ പത്രിക നൽകിയിട്ടുണ്ട്. വയനാട്ടിലാണ് കുറവ് പത്രികകൾ ലഭിച്ചിരിക്കുന്നത്. 39 പത്രികകളാണ് ജില്ലയിൽ ലഭിച്ചത്.