ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കുന്ന മൂന്ന് താരങ്ങള്‍ക്ക് കോവിഡ്

0
94

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കുന്ന മൂന്ന് താരങ്ങള്‍ക്ക് കോവിഡ്. ഇതില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണ്. വിദേശതാരങ്ങളില്‍ ഒന്ന് വനിതാ താരമാണ്.നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചതാണിത്.

രോഗബാധിതരായ താരങ്ങള്‍ നിലവില്‍ ഹോട്ടലില്‍ സെല്‍ഫ് ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്. ഇവര്‍ക്കൊപ്പം മുറി പങ്കിട്ട മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്. ഇവരുടെ കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല.