സി എ കുര്യന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0
83

മുതിര്‍ന്ന സിപിഐ നേതാവും  മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ നേതാവായിരുന്നു സി.എ. കുര്യൻ. പ്രയാസങ്ങൾ നേരിടുന്ന തോട്ടം തൊഴിലാളികളോട് അദ്ദേഹത്തിന് പ്രത്യേക സ്നേഹവായ്പുണ്ടായിരുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.

നിയമസഭയിലും തൊഴിലാളികളുടെ ആവശ്യങ്ങൾക്കാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയത്. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്നേഹമാർജിച്ച തൊഴിലാളി നേതാവായിരുന്നു കുര്യനെന്നും മുഖ്യമന്ത്രി പറഞ്ഞു.