മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന്‍ അന്തരിച്ചു

0
126

മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന്‍ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൂന്നാറില്‍ വച്ചായിരുന്നു അന്ത്യം.

മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. പീരുമേടിനെയാണ് മൂന്ന് വട്ടവും പ്രതിനിധീകരിച്ചത്.എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമായിരുന്നു. 1984ല്‍ ഇടുക്കിയില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.