കിഫ്ബിയെ കരിവാരി തേക്കാൻ മനോരമയുടെ വളച്ചൊടിച്ച വാർത്ത, പൊളിച്ചടുക്കി സോഷ്യൽ മീഡിയ

0
94

സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയെ തകർക്കാനുള്ള ഗൂഢാലോചനകൾ ഇപ്പോഴും സജീവമായി തുടരുകയാണ്. ഇന്നത്തെ മനോരമയുടെ കിഫ്ബിയെ സംബന്ധിച്ച വാർത്തയും നൽകുന്ന സന്ദേശം അതാണ്. കിഫ്‌ബി വഴി നാട്ടിൽ നടന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ കണ്മുന്നിൽ നിൽക്കുമ്പോഴാണ് വാർത്തയെ വളച്ചൊടിച്ച് മനോരമ യു ഡി എഫ് പ്രചരണത്തിന് ഇന്ധനം പകരുന്നത്.

ഫ്ബിയിൽ അറുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത് എന്നാൽ രേഖകളിൽ 7274 കോടി മാത്രം .കൂടാതെ ചിലവഴിച്ചത് കൈവശമുള്ള തുകയുടെ പകുതി മാത്രം കേൾക്കുന്നവർക്ക് എന്ത് തോന്നും ? അറുപതിനായിരം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ട് കൈവശമുള്ള തുകയുടെ പകുതിയായ 7274 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ യഥാർത്ഥ പദ്ധതിയെന്നല്ലേ തോന്നുക.

അതായത് കിഫ്ബിയുടെ പേരിൽ നടക്കുന്നത് വെറും തട്ടിപ്പെന്ന് വരുത്തുകയാണ് പ്രാഥമികമായി മനോരമ വാർത്തയുടെ ഉദ്ദേശം .എന്താണ് വാസ്തവം എന്ന് തുറന്ന് കാട്ടുകയാണ് സോഷ്യൽ മീഡിയ. ഇത് സംബന്ധിച്ച് അഭിലാഷ് എസ് എഴുതിയ കുറിപ്പ് വയറലായി. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.

ചില വാർത്തകളും വാർത്താ എഴുത്തുകാരും രസികന്മാരാണ്

ഇന്നത്തെ മനോരമ വാർത്ത കിഫ്ബിയിൽ അറുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത് എന്നാൽ രേഖകളിൽ 7274 കോടി മാത്രം .കൂടാതെ ചിലവഴിച്ചത് കൈവശമുള്ള തുകയുടെ പകുതി മാത്രം കേൾക്കുന്നവർക്ക് എന്ത് തോന്നും ?

അറുപതിനായിരം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ട് കൈവശമുള്ള തുകയുടെ പകുതിയായ 7274 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ യഥാർത്ഥ പദ്ധതിയെന്നല്ലേ തോന്നുക . അതായത് കിഫ്ബിയുടെ പേരിൽ നടക്കുന്നത് വെറും തട്ടിപ്പെന്ന് വരുത്തുകയാണ് പ്രാഥമികമായി മനോരമ വാർത്തയുടെ ഉദ്ദേശം.

എന്താണ് വാസ്തവം ?

ഉദാഹരണത്തിന് 1000 കോടി രൂപയുടെ ഒരു പ്രവൃത്തി പ്രഖ്യാപിച്ചു എന്ന് വിചാരിക്കുക .ആദ്യം അതിന്റെ ഡിസൈൻ ഡി പി ആർ എന്നിവ തയ്യാറാക്കും.അതിനായി ഒരു പത്തു കോടി രൂപ ചിലവാകും.അടുത്ത സ്റ്റേജിൽ ആയിരം കോടി രൂപയുടെ പദ്ധതിയുടെ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കും .അപ്പോഴും ചിലവ് പരമാവധി പത്തുകോടി രൂപ മാത്രമേ ആയിട്ടുള്ളൂ.അതിനു ശേഷം ടെക്നിക്കൽ കമ്മിറ്റി കൂടി ടെക്നിക്കൽ അനുമതി അതിനു ശേഷം ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു പ്രവൃത്തി ആരംഭിക്കും.

പ്രവുത്തി നാലു ഘട്ടത്തിൽ നടക്കുന്നുവെന്ന് വിചാരിച്ചാൽ ചില കോൺട്രാക്റ്റർമാർ നാല് പാർട്ട് ബില്ലുകൾ നൽകും ചിലർ അവസാനം ഒരുമിച്ച് ഒറ്റ ബില്ലായി മാറും.പ്രവർത്തി പൂർത്തിയാകുന്നത് രണ്ടു വര്ഷം കൊണ്ടാണെങ്കിൽ ആദ്യ വർഷം പരമാവധി അഞ്ഞൂറ് കോടി രൂപയുടെ ബില്ലുകൾ മാറും അടുത്ത വര്ഷം ബാക്കിയുള്ള തുകയുടെ ബില്ലും .ഇതാണ് സാധാരണ നടക്കുക.

കിഫബിയെ സംബന്ധിച്ചാണെങ്കിൽ വർഷാ വർഷം പ്രതീക്ഷിക്കുന്ന ചിലവിന്റെ കൃത്യമായ അനുമാനവും അതിനു വേണ്ടി വരുന്ന തുകയും ശാസ്ത്രീയമായി കണക്കുകൂട്ടിയിട്ടുണ്ട്.എപ്പോഴും ചിലവിനു വേണ്ട തുകയേക്കാൾ കൂടുതൽ കിഫ്‌ബി കരുതുന്നതുകൊണ്ട് കോൺട്രാക്റ്റര്മാര്ക്ക് തുക കൃത്യമായി ലഭിക്കുമെന്നതിൽ അവർക്ക് ഒരു സംശയവുമില്ല.അതുകൊണ്ടു തന്നെ മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് കിഫ്‌ബി പ്രവൃത്തികൾ കോൺട്രാക്റ്റർമാർ ക്വോട്ട് ചെയ്യുന്നത്.

കൈയിൽ കാശില്ലാതെയാണ് ഒരു പ്രവുത്തി ടെണ്ടർ ചെയ്യപെട്ടുന്നതെങ്കിൽ മാർക്കറ്റിലെ ഏറ്റവുമുയർന്ന തുകയ്‌ക്കെ ആ പ്രവൃത്തി ക്വോട്ട് ചെയ്യപെടുകയുള്ളൂ എന്ന് മനസ്സിലാക്കുന്നതിനു സാമാന്യബോധം മാത്രം മതി.വരുന്ന ഇരുപത് വർഷത്തേക്കുള്ള വരവും ചിലവും ഏറ്റവും ശാസ്ത്രീയമായി തയ്യാറാക്കിയാണ് കിഫ്‌ബി പ്രവർത്തിക്കുന്നത്.സംശയമുള്ളവർക്ക് കിഫ്ബിയുടെ റിപ്പോർട്ടുകൾ പരിശോധിക്കാം.

മനോരമ വാർത്തയനുസരിച്ചാണെങ്കിൽ പദ്ധതി പ്രഖ്യാപിക്കുന്ന അന്നുതന്നെ ആയിരം കോടി രൂപ നൽകി ചിലവ് കാണിക്കണം.അതായത് കിഫ്ബിയുടെ കൈയിലിരിക്കുന്ന കുറഞ്ഞത് ഇന്നത്തെ നിരക്കിൽ ആറര ശതമാനം പലിശ ലഭിക്കുന്ന തുക വെറുതെ കോൺട്രാക്റ്റർമാർക്കു കൈമാറണം ! ഇത് ലോകത്ത് ഒരിടത്തും നടക്കാത്ത കാര്യമാണെന്ന് അറിയാതെയാണ് വാർത്ത എഴുതിയതെങ്കിൽ ആ ലേഖകനോടും അത് എഡിറ്റ് ചെയ്ത ആളോടും ഒരു നല്ല നമസ്കാരം പറയാനെ കഴിയൂ.