Sunday
21 December 2025
19.8 C
Kerala
HomeIndiaസ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു, ബംഗാൾ ബിജെപിയിൽ കലാപം

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു, ബംഗാൾ ബിജെപിയിൽ കലാപം

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ബംഗാൾ ബിജെപിയിൽ കലാപം. ബിജെപി 157 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉണ്ടായത്.

ജൽപായിഗുരിയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആയിരുന്നു അക്രമം. ജഗദാലിലും മാൽഡയിലും, നോർത്ത് 24 പർഗാനാസിലും പ്രവർത്തകർ പ്രതിഷേധിക്കുകയും പാർട്ടി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു.

ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ അസനോളിലെ ബിജെപി നിരീക്ഷകൻ സൗരവ് സിക്ദാർ എല്ലാ പാർട്ടി സ്ഥാനങ്ങളും രാജിവെച്ചു. ബിജെപി പഴയ പ്രവർത്തകരെ മറക്കുന്നുവെന്നാണ് ആരോപണം.

വടക്കൻ ബംഗാളിൽ ടിഎംസി നേതാവ് മിഹിർ ഗോസ്വാമിക്ക് സീറ്റ് നൽകിയതിനെതിരെ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി അടക്കം ഉള്ളവർക്കും ഈ ഘട്ടത്തിൽ ബിജെപി സീറ്റു നൽകിയിട്ടുണ്ട്.

 

 

RELATED ARTICLES

Most Popular

Recent Comments