സർക്കാരിൽ ജനങ്ങൾക്ക് സംതൃപ്തിയും സന്തോഷവുമുണ്ട് , പ്രതിപക്ഷം കുപ്രചാരണങ്ങൾ നടത്തുന്നു: മുഖ്യമന്ത്രി

0
98

സംസ്ഥാന സർക്കാരിന്റെ ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് സംതൃപ്തിയും സന്തോഷവുമുണ്ട് അതിൽ ആശങ്ക പൂണ്ടാണ് പ്രതിപക്ഷം കുപ്രചാരണങ്ങളുമായി രംഗത്തുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്നലെ പൊതുപ്രചാരണത്തിന്റെ ഭാഗമായി പോയ സ്ഥലങ്ങളിൽ എല്ലാം കണ്ടത് എൽ ഡി എഫിൽ വലിയ തോതിലുള്ള പ്രതീക്ഷയും വിശ്വാസവും ജനങ്ങൾ പുലർത്തുന്നു എന്നാണ് മനസിലാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളോടൊപ്പം സർക്കാർ ചേർന്നുനിന്നു.അവരുടെ പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിൽക്കാൻ സർക്കാരിന് കഴിഞ്ഞു.അതിൽ ജനങ്ങൾക്ക് നല്ല സംതൃപ്തിയും സന്തോഷവുമുണ്ട്എവിടെ വികസനം എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം വ്യക്തമാക്കുന്നത് അവർ കടുത്ത പ്രതിരോധത്തിൽ ആണെന്ന് തന്നെയാണ്.

ജനങ്ങളുടെ മനസിൽ ഇടതുപക്ഷത്തിനുള്ള സ്ഥാനം തിരിച്ചറിഞ്ഞതോടെ വല്ലാത്ത ഒരു അവസ്ഥയിലാണ് ഒരു കൂട്ടർ.ജനങ്ങൾ ഇപ്പൊ തിരിച്ചറിഞ്ഞിട്ടുള്ള കാര്യം കേരളത്തിന്റെ പുരോഗതിക്ക് ഇടതുപക്ഷം മാത്രമേ ഉള്ളു എന്നാണ്.പരിമിതികൾ മുറിച്ചുകടന്ന് വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിന് കഴിഞ്ഞു.

വ്യവസായിക രംഗത്ത് കേരളത്തെ ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.ഐ ടി രംഗത്തും വലിയ മുന്നേറ്റം ഉണ്ടാക്കാനായി.പ്രതിസന്ധികളിൽ കരഞ്ഞിരിക്കുകയല്ല മറിച്ച് പ്രതിസന്ധികളെ അവസരമാക്കുകയാണ് എൽ ഡി എഫ് സർക്കാർ കൈക്കൊണ്ട നിലപാട്.

കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണയോട് എന്തുകൊണ്ട് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല എന്നത് ആശ്ചര്യജനകമാണ്.നമ്മുടെ നാടിന്റെ വികസനം വരുമ്പോൾ എല്ലാവരും സന്തോഷിക്കുകയാണ് ചെയ്യുക.

എന്നാൽ കോൺഗ്രസ്, യു ഡി എഫ്, ബിജെപി എന്നിവയുടെ നേതാക്കൾക്ക് സഹിക്കാൻ കഴിയുന്നില്ല.അതിന്റെ ഭാഗമായി ഒരു കേരളാ തല ധാരണ ഉണ്ടാക്കുന്നു.ഇതിന്റെ ഭാഗമായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണ്.

അഴിമതിരഹിത കേരളം എന്നതിനെ ആട്ടിമറിക്കാനാണ് കോൺഗ്രസും ബിജെപിയും യോജിക്കുന്നു ഡി എഫും ശ്രമിക്കുന്നത്. ഇതിനു പിന്നിലും ഈ കേരളാ തല ധാരണ സക്രിയമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഒ രാജഗോപാൽ പറഞ്ഞത് നിങ്ങൾ പലതും കേൾക്കുന്നില്ല. ആ സമയങ്ങളിൽ ചെവിയിൽ പഞ്ഞി കയറ്റിയ സ്ഥിതിയാണ് നിങ്ങൾക്ക്.

ഒരു കാര്യം ഉറപ്പുച്ചുപറയാം വർഗീയതക്കെതിരെ ഒരു വിട്ടുവീഴ്ചക്കും എൽ ഡി എഫ് തയ്യാറല്ല.ബാലശങ്കരിന്റെ പ്രതികരണം അവരുടെ പാർട്ടിയിലെ വിഷയമാണ്.അതിൽ മറുപടി പറയാൻ എനിക്കാകില്ല. അത് അവരോട് തന്നെ ചോദിക്കണം.
കോൺഗ്രസ് പലതും വിളിച്ചുപറയും . അതൊന്നും വലിയ കാര്യമാക്കേണ്ട- മുഖ്യമന്ത്രി പറഞ്ഞു.