പ്രചരണത്തിലും എൽ ഡി എഫ് വേറെ ലെവൽ, ചുമരെഴുത്തുകൾ വൈറൽ

0
113

കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ കെ.എൻ ബാലഗോപാലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥി നിർണയത്തിൽ മറ്റ് മുന്നണികളിൽ സംസ്ഥാനത്തൊട്ടാകെ ഇപ്പോഴും ആശങ്കകളും തമ്മിലടിയും തുടരുകയാണ്.

ആദ്യം തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ എൽ ഡി എഫ് ഇപ്പോൾ പ്രചരണത്തിലും ‘വേറെ ലെവൽ’ പ്രകടനമാണ് നടത്തുന്നത്. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലിന്റെ പ്രചാരണത്തിന് തയ്യാറാക്കിയ ചുമരെഴുത്തുകളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കേവലമായ ചുമരെഴുത്തിന് അപ്പുറം സർക്കാരിന്റ വികസന ജനക്ഷേമ പ്രവർത്തനങ്ങളുടെ മനോഹരമായ ചുവർ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് പ്രചരണം.

ക്ഷേമ പെൻഷന്റെയും ലൈഫ് മിഷന്റെയും ഉൾപ്പടെ ചിത്രങ്ങളാണ് ഉറപ്പാണ് എൽ ഡി എഫ് എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തോടൊപ്പം ചുമരിൽ വരച്ചിരിക്കുന്നത്.ചുമരെഴുത്തിന്റെ ചിത്രം സ്ഥാനാർത്ഥി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയ അതേറ്റെടുത്തത്.