യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ ഐഎൻടിയുസി വിട്ടുനിൽക്കും

0
77

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ നിന്ന്‌ ഐഎൻടിയുസി വിട്ടുനിൽക്കും . തീരുമാനത്തിൽ മാറ്റമില്ലെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.എൻടിയുസി മണ്ഡലം, ബ്ലോക്ക്‌ , ജില്ലാ ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ‌ പ്രവർത്തിക്കില്ല.

സ്ഥാനാർഥി പട്ടികയിൽ ഐഎൻടിയുസിയ്‌ക്ക്‌ പ്രാതിനിധ്യം വേണമെന്ന്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും‌ നടപ്പായില്ല. കോൺഗ്രസ്‌ നേതൃത്വം ഇക്കാര്യം ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഐഎൻടിയുസി സബ്‌ കമ്മിറ്റി ഇക്കാര്യത്തിൽ 20 ന്‌ അന്തിമ തീരുമാനമെടുക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.