ചേർത്തലയിൽ യുഡിഎഫ്‌, ബിജെപി സ്‌ഥാനാർഥികൾ സിപിഐ എമ്മിനൊപ്പം

0
127

ചേർത്തല മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കുളത്രക്കാട്ട് എട്ടാം വാർഡിൽ നിന്നും മത്സരിച്ച യുഡിഎഫ്‌, ബിജെപി സ്ഥാനാർത്ഥികളായ നുസൈബയും, ലതാ സാബുവും സിപിഐ എമ്മിനൊപ്പം അണിചേർന്നു. ഇരുവരേയും പാർട്ടി ഏരിയാ സെക്രട്ടറി രാജപ്പൻ നായർ രക്തഹാരം അണിയിച്ചു സ്വീകരിച്ചു.

സ്വീകരണ സമ്മേളനത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം വി കെ തങ്കപ്പൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എസ് പുഷ്പരാജ് , ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ, സിഐടിയു ഏരിയാ സെക്രട്ടറി പി ഷാജി മോഹൻ എന്നിവർ സംസാരിച്ചു.