Wednesday
17 December 2025
30.8 C
Kerala
HomeKeralaആറന്മുളയിൽ നാല് വർഷം മുൻപ് തരിശ് നിലം കൃഷിഭൂമിയായി, വോട്ട് ചോദിക്കാനെത്തിയപ്പോൾ കൊയ്ത്തുത്സവം

ആറന്മുളയിൽ നാല് വർഷം മുൻപ് തരിശ് നിലം കൃഷിഭൂമിയായി, വോട്ട് ചോദിക്കാനെത്തിയപ്പോൾ കൊയ്ത്തുത്സവം

ആറന്മുളയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി വീണ ജോർജിനാണ് വോട്ടഭ്യർത്ഥനയ്‌ക്കിടയിൽ വേറിട്ട അനുഭവം ഉണ്ടായത്. നാല് വർഷം മുൻപ് തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് നീർവിളാകം പാടശേഖരം എം എൽ എ യുടെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കിയത്. അന്ന് മുതൽ അവിടെ കൃഷിയും നടക്കുന്നുണ്ട്. നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ വോട്ട് അഭ്യർത്ഥനയുമായി വീണ ജോർജ് നീർവിളാകത്ത് എത്തുമ്പോൾ പാടത്ത് കൊയ്ത്ത് നടക്കുന്നു. മികച്ച വിളവ് ലഭിച്ചെന്ന് സന്തോഷത്തോടെ കർഷകർ പറയുന്നു. കാർഷിക മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിന്റെ കാലത്ത് നടന്നത്. പാടത്ത് വിത്തിട്ട ഓർമകളും പങ്കു വെച്ച് കർഷകരുടെ പിന്തുണയും, സ്നേഹവുമായാണ് വീണ ജോർജ് മടങ്ങിയത്. ആറന്മുളയിൽ എൽ ഡി എഫ് തുടരുമെന്ന് കർഷകർ വ്യക്തമാക്കുന്നു, കേരളത്തിലും അങ്ങനെ തുടരണമെന്നും, പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നുമാണ് നീർവിളാകത്തെ കർഷകരുടെയും അഭിപ്രായം.
പാടത്തേക്ക് വെള്ളം എത്തിക്കുന്ന തോട് വൃത്തിയാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചാണ് സ്ഥാനാർത്ഥി മടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികൾക്കും സമാന പ്രതികരണമായിരുന്നു പങ്കു വെക്കാനുണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments