BREAKING: നേമത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തനിക് കോൺഗ്രസ് വോട്ട് ലഭിച്ചിട്ടുണ്ട് : ഓ രാജഗോപാൽ

0
108

-അനിരുദ്ധ്.പി.കെ

നേമത്ത് കഴിഞ്ഞ തവണ കോൺഗ്രസ് വോട്ട് ലഭിച്ചാണ് താൻ ജയിച്ചതെന്ന് ബി ജെ പി എം എൽ എ ഓ രാജഗോപാൽ. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് വോട്ട് കച്ചവടം നടന്നത്. കോൺഗ്രസ് പ്രവർത്തകരുടെ വോട്ട് കൂടി കിട്ടിയാണ് ബി ജെ പി സ്ഥാനാര്ത്ഥിയായ ഞാൻ വിജയിച്ചത് ഒ രാജഗോപാൽ വ്യക്തമാക്കി.

കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഒ രാജഗോപാൽ വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോ ലീ ബി സഖ്യം പ്രവർത്തിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം ഒ രാജഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി സ്ഥാനാർത്ഥിക്കായി കോൺഗ്രസ് നേമം മണ്ഡലത്തിൽ വോട്ട് മറിച്ചുവെന്ന് ബി ജെ പി സ്ഥാനാർത്ഥി ഒ രാജഗോപാൽ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രധാനപ്പെട്ട പല നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി കോൺഗ്രസ് വോട്ട് ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. എൽ ഡി എഫും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഈ ആരോപണങ്ങളെ ശരി വെക്കുകയാണ് തുടരെയുള്ള ഒ രാജഗോപാലിന്റെ തുറന്ന് പറച്ചിലുകൾ. സംസ്ഥാനത്ത് തൃത്താല, മഞ്ചേശ്വരം, തൃശൂർ, കഴക്കൂട്ടം, നേമം, പാലക്കാട്, തുടങ്ങിയ മുപ്പതോളം മണ്ഡലങ്ങളിൽ പരസ്പര ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ.