അഴിമതിരഹിത കേരളം എന്നതിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും യോജിക്കുന്നു: മുഖ്യമന്ത്രി

0
131

അഴിമതിരഹിത കേരളം എന്നതിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും യോജിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ.

കോൺഗ്രസ്-ബിജെപി ബാന്ധവം കേരളത്തിന്റെ വികസന, സാമൂഹ്യസുരക്ഷാ പരിപാടി കളെ തുരങ്കം വെക്കുന്നതിൽ ശക്തമാണ്. ലൈഫ് മിഷനെതിരെ സത്യസന്ധമല്ലാത്ത ആരോപണമുയർത്തിയ കോൺഗ്രസ് എംഎൽഎ യുടെ പരാതി കിട്ടിയപാതി കിട്ടാത്ത പാതി കേസെടുക്കാൻ തുനിഞ്ഞ കേന്ദ്ര ഏജൻസി അതല്ലേ തെളിയിക്കുന്നത് മുഖ്യമന്ത്രി ചോദിച്ചു.

ഉത്തരേന്ത്യയിൽ ബിജെപിയുടെ വർഗീയ പ്ര ചാരണം കൊടുംമ്പിരിക്കൊണ്ടപ്പോൾ അവിടെ നിന്ന് ബിജെപിക്കെതിരെ പടനയിക്കേണ്ട ഒരു നേതാവ് കേരളത്തിലെ സുരക്ഷിത മണ്ഡലം തേടി വന്നത് ഇവിടുത്തെ കോൺഗ്രസിന്റെ നിർബന്ധം കാരണമാണ്. അതിൽ ഇപ്പോൾ ആർക്കും സംശയമില്ല.

ആ വരവ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയ നേട്ടത്തെ സഹായിച്ചിട്ടില്ല എന്നു പറയാൻ കോ ൺഗ്രസിന് കഴിയുമോ? 2019ൽ ചെയ്തത് ഒരു അബദ്ധമായിപ്പോയെന്ന് കോൺഗ്രസിന് ഇപ്പോ ഴെങ്കിലും തോന്നുന്നുണ്ടോ? ഇവിടെ നിന്ന് പോ യവർ ഫാസിസത്തിനെതിരായ പോരാട്ടം നടത്തിയോ? എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.

വാർത്ത സമ്മേളനം പൂർണരൂപം

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനു തൊട്ടുമുന്നിലാണ് നാം നിൽ ക്കുന്നത്. ഇന്നലെ വയനാട് ജില്ലയിൽ മൂന്നും കോഴി ക്കോട് ജില്ലയിൽ ഒന്നും മലപ്പുറത്ത് ഒന്നും പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ജനങ്ങൾ അർപ്പിക്കുന്ന പ്രതീക്ഷയും വിശ്വാസവും തെളിഞ്ഞുകണ്ട് സ്വീകരണങ്ങളായിരുന്നു എല്ലായിടത്തും.

ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം എന്താണ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവ് എൽഡിഎഫിന്റെ എതിരാളികൾക്കുമുണ്ട്. അതുകൊണ്ടാണ്, “എവിടെ വികസനം’ എന്ന ഒരു ചോദ്യം കഴിഞ്ഞ ദിവസം പ്രതിപക്ഷത്തുനിന്ന് കേട്ടത്. അത്തരം ഒരു ചോദ്യം തന്നെ പ്രതിപക്ഷത്തിന്റെ നൈരാശ്യത്തിൽ നിന്നാണുയരുന്നത്.

നാട്ടിലെ മികച്ച ആശുപ്രതികളും വിദ്യാലയങ്ങളും റോഡുകളും പാലങ്ങളും പുതിയ സ്ഥാപ നങ്ങളും ആർക്കും ഒളിപ്പിച്ചുവെക്കാൻ കഴിയുന്നതല്ല. അവ മാത്രമാണ് വികസനം എന്ന് ഞങ്ങൾ പറയുന്നില്ല. ജനങ്ങളുടെ ജീവിതത്തിലുണ്ടായ കഷ്ടപ്പാടില്ലായ്മയും സുരക്ഷാബോ ധവും പ്രതീക്ഷയും സന്തോഷവുമാണ് യഥാർത്ഥ പുരോഗതി. അനാവശ്യ കോലാഹലങ്ങളുയർത്തി അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

സുദൃഢമായ വികസനപാതയിലൂടെ കേരളം മുന്നേറണം, ഈ നാട്ടിൽ തുടങ്ങിവെച്ച വികസനപദ്ധതികൾ വിജയകരമായി പൂർത്തീകരിക്കപ്പെടണം. സാമൂഹ്യനീതി ഒരാൾക്കും ലഭ്യമാകാതെ പോകുന്ന അവസ്ഥ ഉണ്ടാകരുത്. അതിലേക്കുള്ള മുന്നേറ്റമാണ് എൽഡിഎഫി ന്റേത്.സമാനതകളില്ലാത്ത അഞ്ചുവർഷക്കാലമാണ് നാം പിന്നിടുന്നത്.ഇത് തുടരണമെന്നു മാത്രമല്ല, ഇതിന്റെ ഗുണമേന്മ ഇനിയും മെച്ചപ്പെടുകയും വേണം. ഇതിനായുള്ള വികസന പരി പ്രേക്ഷ്യമാണ് ജനങ്ങൾക്കു മുന്നിൽ ഇടതുപ് ക്ഷ ജനാധിപത്യമുന്നണി അവതരിപ്പിക്കുന്നത്.വികസനം രാഷ്ട്രീയത്തിൽനിന്ന് വേറിട്ടുനിൽ ക്കുന്ന ഒന്നല്ല.

സമ്പദ്ഘടനയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും സാമ്പത്തികവളർച്ച മെ ച്ചപ്പെടുത്തുകയും മാത്രമല്ല വേണ്ടത്. സമ്പദ് വിതരണത്തിലെ അസമത്വങ്ങൾ ലഘൂകരിക്കു കയും വേണം. ഒരു സംസ്ഥാനത്തിന് ഇതൊക്കെ കഴിയുമോ എന്ന സംശയം ഉയരാം. ഇതിനുമുമ്പും ഉയർന്നിട്ടുണ്ട്.

എന്നാൽ, നമ്മുടെ ചരിത്രം വേറിട്ട വികസനപരിപ്രേക്ഷ്യത്തിന്റെ ചരിത്രമാണ്.ഉയർന്ന മാനവവിഭവശേഷി സൂചികകകൾ നേ ടിയ സമയത്ത് നമ്മുടെ ആളോഹരി വരുമാ നം ദേശീയ ശരാശരിയേക്കാൾ കുറവായിരുന്നു. ഇപ്പോൾ നമ്മുടെ മാനവവിഭവശേഷി ലോകത്തെമ്പാടും വ്യാപിച്ചപ്പോൾ ആളോഹരി വരുമാനം ഉയർന്നു. എന്നാലും മുന്നിൽ ധാരാളം വെല്ലുവിളികളുണ്ട്.

സാർവത്രികമായ പൊതുവിദ്യാഭ്യാസവും പൊതുമേഖലയിൽ ആരോഗ്യസുരക്ഷയും ഒരുക്കുന്നതാണ് ഇതിൽ പ്രധാനം. പരിമിതികൾ മുറിച്ചുകടന്ന്, ഈ രണ്ടു മേഖലകളിലും മുന്നേറ്റമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞു. ഈ നാട്ടിലൂടെ യാത്ര ചെയ്യുന്ന ഏതൊരാൾക്കും ഇത് കണ്ട് ബോധ്യപ്പെടാവുന്ന താണ്.

കോവിഡ് മഹാമാരി വന്നപ്പോൾ നമ്മുടെ ആ രോഗ്യരംഗം ലോകത്തിലെ വികസിത രാജ്യങ്ങൾ ക്കുപോലും ഏറ്റെടുക്കാൻ കഴിയാത്ത വെല്ലു വിളികൾ ജനപങ്കാളിത്തത്തോടെ ഏറ്റെടുത്തു. ഇതിലെ ഒരു പ്രധാന ഘടകം ശാക്തീകരിക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടങ്ങിവെച്ച ജനാധിപത്യ വികേന്ദ്രീകരണം അതിന്റെ ലക്ഷ്യ ങ്ങൾ നിറവേറ്റാൻ പ്രാപ്തമായ അവസ്ഥയിൽ എത്തിയതിന്റെ ഗുണഫലം കൂടിയാണ് മഹാ മാരിക്കാലത്ത് ഫലപ്രദമായ ചെറുത്തുനിൽപ്പ് നടത്താൻ കഴിഞ്ഞത്.ഇത് ഞങ്ങൾ മാത്രം പറയുന്ന കാര്യമല്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാന ബജറ്റുകളുടെ പഠനം എന്ന വാർഷിക റിപ്പോർട്ട് പു റത്തിറക്കാറുണ്ട്. കേരളത്തിന്റെ തദ്ദേശസ്ഥാ പനങ്ങൾ ഏതു തരത്തിലെല്ലാം ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ആ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. വികേന്ദ്രീകൃതമായ നമ്മുടെ ആ രോഗ്യസംവിധാനത്തിന്റെ മികവിനെപ്പറ്റി 15-ാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ടിലും കൃത്യമായ പരാമർശങ്ങളുണ്ട്.

സാമൂഹിക സുരക്ഷയുടെ മേഖലയിൽ പശ്ചാത്തല സൗകര്യ രംഗത്ത്, ആരോഗ്യ-വിദ്യാ ഭ്യാസ മേഖലകളിൽ, കാർഷിക ഉൽപാദന മേഖലകളിൽ, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുതിൽ, ഭവനരഹിതർക്ക് ഭവനം നൽ കുന്നതിൽ, പരിസ്ഥിതി സൗഹൃദ നടപടിക ളിൽ – എല്ലാം തന്നെ കഴിഞ്ഞ അഞ്ചുവർഷക്കാലം സംസ്ഥാന സർക്കാരിന്റെ നേതൃത്വ ത്തിൽ ശക്തമായ അടിത്തറയാണ് ഉണ്ടാക്കിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ജനങ്ങളെ മുന്നിൽ നിർത്തിയാണ് ഇത് സാധ്യമായത്.ഈ അടിത്തറയിൽ നിന്നുകൊണ്ട് കേരളത്തെ ഒരു വിജ്ഞാനസമൂഹമാക്കി വളർത്തിയെടുക്കാനുള്ള വീക്ഷണമാണ് ഞങ്ങൾ മുന്നോട്ടുവെ ക്കുന്നത്. ഇതിനായുള്ള മാർഗരേഖ 2021-22ലെ ബജറ്റിൽ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്.

ഗുണമേന്മയുള്ള ഗവേഷണം നടത്തി നയരൂ പീകരണത്തിന് ഉതകുന്ന രീതിയിൽ അതിന്റെ ഫലങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യ മാണ് എൽഡിഎഫിനുള്ളത്. ഐടി മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നിർണായകമായ മുന്നേറ്റമാണ് നടത്താൻ കഴിഞ്ഞത്.

വിജ്ഞാനസമൂഹമായി മാറുന്ന കേരളത്തിൽ വിവരസാങ്കേതിക വിദ്യയ്ക്കും സ്മാർട്ടപ്പുകൾക്കും വളരെ വലിയ പങ്കുവഹിക്കാനുണ്ട്. ഇതിനാവ ശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകുന്ന ഒരു നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.കഠിനമായ പരീക്ഷണങ്ങളെ നേരിട്ടാണ് അഞ്ചുവർഷം കടന്നുപോയത്. പ്രതിസന്ധികൾ ക്കു മുന്നിൽ നാം പകച്ചുനിന്നില്ല. നിമിഷങ്ങൾ പോലും പാഴാക്കാതെ പ്രതികരിച്ചു.

ദുരന്താഘാത ശേഷിയുള്ള കേരളം നിർമിക്കാനുള്ള ബൃഹദ് യജമായ കേരള പുനർനിർമിതി നടത്തിവരികയാണ്.ആഘാതശേഷി താങ്ങുന്ന റോഡുകൾ, മൃഗ പരിപാലന കേന്ദ്രങ്ങൾ, ആവാസ വ്യവസ്ഥ എ ന്നിവയെല്ലാം വിദഗ്ധരുടെ ഉപദേശത്തോടു കൂടി നടപ്പാക്കുകയാണ്.

പ്രതിസന്ധികളെ മുന്നേ റാനുള്ള അവസരമായി കണ്ട് പുതിയ പാത കൾ വെട്ടിത്തുറക്കാൻ ജനങ്ങളോടൊപ്പം നിൽക്കാൻ സർക്കാരിന് കഴിഞ്ഞു. ഈ വികസന പ്രക്രിയ മുന്നോട്ടുനീക്കാൻ ഒരു അവസരം കൂടി നൽകണമെന്നാണ് ഇടതുപക്ഷ ജനാധി പത്യമുന്നണി ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.

ശമ്പളക്കുടിശിക ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തികഭാരവും ഈ സർക്കാരിന്മേൽ കെട്ടി വെച്ചിട്ടാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ സ്ഥാനമൊഴിഞ്ഞത്. നോട്ടുനിരോധനം, മഹാ പ്രളയം, കോവിഡ് 19 മഹാമാരി എന്നിങ്ങനെ യുള്ള ദുരന്തങ്ങളുടെ നടുവിലൂടെയാണ് ഈ സർക്കാർ മുന്നോട്ടു സഞ്ചരിച്ചത്.

സംസ്ഥാന ത്തിന് നിയമപരമായി ലഭിക്കേണ്ട ജിഎസി നഷ്ടപരിഹാരം കിട്ടാൻ പോലും വലിയരീതി യിലുള്ള പ്രതിഷേധങ്ങൾ ഉയർത്തേണ്ടിവന്നു. പ്രകൃതിദുരന്തങ്ങളുടെ കാലത്ത് വയ്പ്പരിധി ഉയർത്താൻ നമ്മൾ നടത്തിയ അഭ്യർത്ഥന കേന്ദ്ര സർക്കാർ ചെവികൊണ്ടില്ല. ഫെഡറൽ സംവിധാനത്തിൽ സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ നമ്മൾ മുൻകൈയെടുത്തു.

അതിനായി മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായ രൂപീകരണം കൂടി നടത്തി. ഇത്തരം ഘട്ടങ്ങളിൽ സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിനൊപ്പം പ്രതിപക്ഷം നിലകൊണ്ടില്ല.കേരളത്തിന്റെ വികസനത്തിനായി ബജറ്റിലെ പരിമിത വിഭവസമാഹരണം കൊണ്ടുമാത്രം ക ഴിയില്ല. അത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

ഭാവി സാമ്പത്തിക വളർച്ചയ് ക്ക് അനിവാര്യമായ പശ്ചാത്തലസൗകര്യം ഒ രുക്കാൻ അധിക വിഭവ സമാഹരണം വേണം. ഇതിന് കൃത്യമായ സമീപനരേഖ ഉണ്ട്. അത് ഈ നാടിനു വേണ്ടി എൽഡിഎഫ് സർക്കാർ ഉപയോഗിച്ചു.അങ്ങനെ സമാനതകളില്ലാത്ത വികസനം സാധ്യമായി.
അത് എല്ലാവരും കാണുമ്പോൾ ബിജെപിക്കും കോൺഗ്രസിനും സഹിക്കുന്നില്ല. ബിജെപിക്കാർ നൽകിയ ഹർജിയിൽ കേസ് വാദിക്കുന്നത് കോൺഗ്രസ് നേതാവായ വക്കീൽ ഉണ്ടായത് എങ്ങനെയാണ്? ഇത് യാദൃശ്ചികമായ ഒന്നാണോ?

കോൺഗ്രസ്-ബിജെപി ബാന്ധവം കേരളത്തിന്റെ വികസന, സാമൂഹ്യസുരക്ഷാ പരിപാടി കളെ തുരങ്കം വെക്കുന്നതിൽ ശക്തമാണ്. ലൈഫ് മിഷനെതിരെ സത്യസന്ധമല്ലാത്ത ആരോപണമുയർത്തിയ കോൺഗ്രസ് എംഎൽഎ യുടെ പരാതി കിട്ടിയപാതി കിട്ടാത്ത പാതി കേസെടുക്കാൻ തുനിഞ്ഞ കേന്ദ്ര ഏജൻസി അതല്ലേ തെളിയിക്കുന്നത്.

അഴിമതിയുടെ കണിക പോലും കാണാൻ കഴിയാത്ത സ്ഥലത്തുപോലും അഴിമതിയുണ്ടെന്ന് ഭാവനാസൃഷ്ടി നടത്തുന്ന ബിജെപിക്കും അവർക്ക് കേൾക്കാൻ ഇമ്പമുള്ള കാര്യങ്ങൾ ഏറ്റുപറയുന്ന സംസ്ഥാന കോൺഗ്രസ് നേതൃ ത്വവുമാണിവിയുള്ളത്. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിന് തടസ്സം സൃഷ്ടിക്കുന്ന തിൽ ആരാണ് മുന്നിൽ എന്ന മത്സരമാണ് അവർ നടത്തുന്നത്.

സൗഹൃദമത്സരം നടത്തുന്ന തത്വദീക്ഷയില്ലാത്ത് കോൺഗ്രസ്-ബിജെപി, കേരളതല കൂട്ടു കെട്ടാണ് ഇവിടെയുള്ളത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം കേന്ദ്ര ഏജൻസികളുടെ വഴിവിട്ട നടപടികളെ വിമർശിക്കുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് ഇവിടുത്തെ പ്രതിപക്ഷ നേതാവ് പറയുന്നു.

സ്വന്തം പാർടിയുടെ അഖിലേന്ത്യാ നേതൃത്വത്തിനോടുള്ളതിനേക്കാളേറെ കേരളത്തിലെ കോൺഗ്രസിന് മമത ബി ജെപിയോടാണ്.കോൺഗ്രസും ബിജെപിയും ചങ്ങാത്തം സ്ഥാപിക്കുമ്പോൾ ജനശ്രദ്ധ ഇതിൽനിന്നും തിരിച്ചുവിടാനുള്ള ഒരു പാഴ്ശ്രമത്തിൽ അവർ
തന്നെ ഏർപ്പെടുകയാണ്.അത്തരം കള്ളക്കഥ കളുണ്ടാകക്കുന്നതിന് പിന്നിൽ ബിജെപിക്കും കോൺഗ്രസിനും അവർ പ്രതിനിധാനം ചെയ്യു ന്ന ചില നിക്ഷിപ്ത താൽപര്യങ്ങളുണ്ട്.അത് സംരക്ഷിക്കാൻ അങ്ങോട്ടുമിങ്ങോട്ടും ഐക്യമുണ്ടാക്കാൻ ഒരു കാലത്തും അവർ മടികാണിച്ചിട്ടില്ല.

ബാബറി മസ്ജിദ് തകർക്കപ്പെടുകയില്ല എന്ന ഉറച്ച തീരുമാനമെടുത്ത വി പി സിങ് സർക്കാരിനെ താഴെയിറക്കാനുള്ള അവിശ്വാസപ്രമേയത്തെ കോൺഗ്രസും ബിജെപിയും ഒരുമിച്ചാണ് അനുകൂലിച്ചത്. എൽ കെ അദ്വാനിയു ടെ രഥം ഗംഗാ സമതലത്തിലൂടെ ഉരുളുവാനുള്ള ഇന്ധനവും ഊർജവും നൽകിയത് ആരായിരുന്നു?ശിലാന്യാസത്തിന് അനുമതി നൽ കിയ കേന്ദ്രത്തിലെ കോൺഗ്രസ് ഗവൺമെൻറായിരുന്നില്ലേ?

ബാബറി മസ്ജിദ് പൊളിക്കപ്പെട്ടപ്പോൾ കയ്യും കെട്ടി കണ്ണും പൂട്ടി ഇരുന്ന കേന്ദ്ര സർക്കാരിന് നേതൃത്വം നൽകിയത് കോൺഗ്രസ് പാർടിയല്ലേ? മറ്റൊരു കാര്യം കൂടി പറയാതിരിക്കാൻ കഴി യില്ല. സമീപകാല ഇന്ത്യാ ചരിത്രത്തിൽ മായ്ക്കാൻ കഴിയാത്ത രക്തപങ്കിലമായ രണ്ട് വംശഹത്യകൾ നടന്നിട്ടുണ്ട്. ഇവ രണ്ടും നടക്കു മ്പോൾ ഭരണത്തിലിരുന്നതു മാത്രമല്ല, ഈ ക്രൂരതകൾക്ക് സർക്കാർ പിന്തുണ കൂടി നൽകി എന്ന അപഖ്യാതി നേടിയത് ആരൊക്കെയാണ്?

1984ലെ ഡെൽഹിയിലെ സിക്ക് കൂട്ടക്കൊല ന ടന്നപ്പോൾ കോൺഗ്രസിനും 2002ലെ ഗുജറാത്ത് കലാപം നടന്നപ്പോൾ ബിജെപിക്കും അവകാ ശപ്പെട്ട പൈതൃകമാണത്. ഈ സമാന പശ്ചാത്തലമുള്ള ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാക്കുന്ന രാഷ്ട്രീയ ബാന്ധവം ഞങ്ങളെ അതിശയിപ്പിക്കുന്നില്ല.ഞങ്ങൾ അക്കൂട്ടത്തിലല്ല. വർഗീയതയുടെ മഹാവിപത്തിനെ എതിർക്കാൻ തയ്യാറുള്ളവരുമായി യോജിച്ചുനിന്നുള്ള പോരാട്ടങ്ങൾ പൗരത്വബില്ലിന്റെ കാര്യത്തിലുൾപ്പെടെ ഞങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

സാമൂഹ്യ നീതിയിലധിഷ്ഠിതവും സർവതലസ് പർശിയുമായ വികസനം എന്നതാണ് ഇടതു പക്ഷജനാധിപത്യ മുന്നണിയുടെനയം. സമഗ്ര മായ പുരോഗതിയിലേക്ക് നാടിനെ നയിക്കുക എന്നതാണ് ഞങ്ങളുടെ ഉറച്ച മുദ്രാവാക്യം. അത് ഇന്നാട്ടിലെ ജനങ്ങൾ ഹൃദയപൂർവ്വം ഏറ്റെടുത്തിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുയർത്തി അതിനെ അട്ടിമറിക്കാൻ സാധ്യമല്ല. അത്തരം ആക്രമണങ്ങളെയും അ പവാദ പ്രചാരണങ്ങളെയും തട്ടിയെറിഞ്ഞുകൊണ്ടാണ് ഇവിടുത്തെ വോട്ടർമാർ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധി പത്യ മുന്നണിയെ പിന്തുണച്ചത്.

ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്കായി പ്രവർത്തിക്കുന്ന, ജനങ്ങളോട് ഉത്തരവാദിത്വമുള്ള മതനിരപേക്ഷതയോട്
സമ്പൂർണ പ്രതിബദ്ധതയുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണക്കണം എന്ന് അഭ്യർത്ഥനയാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്.ഇടതുപക്ഷ പ്രസ്ഥാനത്തിന് മതനിരപേക്ഷതയും ജനക്ഷേമ പരിപാടികളും അടിസ്ഥാന പ്രമാണങ്ങളാണ്.

ഞങ്ങളുടെ മൂല്യങ്ങളുടെ ഭാഗമാണ്. ഇത്തരത്തിൽ സത്യസന്ധതയോടെ നാ ടിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന കരുതലുള്ള ഒരു സർക്കാരിനെ അധികാരത്തി ലേറ്റി കേരളത്തിന്റെ വികസനമാതൃകയെ ലോകം ശ്രദ്ധിക്കുന്ന ഒന്നായി മാറ്റാനുള്ള അവസരം കൂടിയാണ് ഈ നിയമസഭാ തെരഞ്ഞടുപ്പ്. അതിന്റെ എല്ലാ ഗൗരവവും ഉൾക്കൊണ്ടു തന്നെ വോട്ടർമാർ പ്രതികരിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പു പ്രാരണത്തിന്റെ ഭാഗമായി സംസ്ഥാന പര്യടനം തുടങ്ങിയ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനമായതിനാലാണ് ഇത്രയും കാര്യങ്ങൾ സൂചിപ്പിച്ചത്.