ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുന്ന സഖാക്കൾ സി.കെ.ഹരീന്ദ്രൻ (പാറശ്ശാല) ഐ.ബി. സതീഷ് (കാട്ടാക്കട) കെ.ആൻസലൻ (നെയ്യാറ്റിൻകര) ജി.സ്റ്റീഫൻ (അരുവിക്കര) എന്നിവർക്ക് തെരഞ്ഞെടുപ്പിന് കെട്ടി വക്കാനുള്ള തുക ആർ പരമേശ്വരൻ പിള്ള സ്മാരക ട്രസ്റ്റ് നൽകി.
ഒറ്റശേഖരമംഗലം ആർ പി യുടെ സ്മൃതി മണ്ഡപത്തിൽ ചേർന്ന യോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിൽ ഇടതുപക്ഷ പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച ധിഷണാശാലിയാണ് ആർ പി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന ആർ പരമേശ്വൻ പിള്ള എന്ന് അദ്ദേഹം അനുസ്മരിച്ചു.
ആർ.പി.യുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ രൂപീകരിച്ച ആർ പി ട്രസ്റ്റ് സാമൂഹിക ,സാംസ്കാരിക ,വിദ്യാഭ്യാസ മേഖലകളിൽ സേവനം നടത്തി വരികയാണ്.
തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക സ. രതീന്ദ്രൻ സ്ഥാനാർത്ഥികൾക്ക് കൈമാറി. യോഗത്തിൽ വെള്ളറട ഏരിയാ സെക്രട്ടറി ഡികെ ശശി അദ്ധ്യക്ഷത വഹിച്ചു. ഒറ്റശേഖരമംഗലം ലോക്കൽ കമ്മറ്റി സെക്രട്ടറി റ്റി ചന്ദ്രബാബു സ്വാഗതവും ട്രസ്റ്റ് അംഗം അഡ്വ ഡി. പത്മിനി റോസ് നന്ദിയും പറഞ്ഞു.