എംപിമാരുടെ ആത്മഹത്യ : ആത്മഹത്യ കുറിപ്പിൽ ബിജെപി എം‌എൽ‌എയുടെ പേര് ,ദുരൂഹതയേറുന്നു

0
99

ഹിമാചല്‍ പ്രദേശിലെ ബിജെപി എംപി രാം സ്വരൂപ് ശര്‍മയുടെയും മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി മോഹന്‍ ദെല്‍ക്കരുടെയും ആത്മഹത്യയിൽ ദുരൂഹതയേറുന്നു.

സ്വരൂപ് ശര്‍മയെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്വന്തം മുറിയില്‍ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

മോഹൻ ദെൽക്കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുംബൈ മറൈൻ ഡ്രൈവിലെ ഹോട്ടൽ സീ ഗ്രീന്‍ സൗത്ത് ഹോട്ടലിലെ മുറിയിൽ മോഹൻ ദെൽക്കറെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫാനിൽ തൂങ്ങിയ നിലയിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഗുജറാത്തിയിലെഴുതിയ നാല് പേജുള്ള ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.കേന്ദ്ര ഭരണപ്രദേശമായ ദാദ്ര, നാഗർ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥനും മുൻ ബിജെപി എം‌എൽ‌എയുമയ പ്രഫുൽ പട്ടേലിന്‍റെ പേരാണ്​ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുള്ളത്​.

നിലവിൽ ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നയാളാണ്​ ആരോപണം നേരിടുന്ന പ്രഫുൽ പട്ടേൽ. എം.പിയുടെ ആത്മഹത്യക്ക്​ ബിജെപിയുമായി ബന്ധമുണ്ടോ അന്വേഷണം നടക്കുന്നുണ്ട്.

എം.പി എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ തനിക്ക് നേരിട്ട പ്രതിബന്ധങ്ങളും നിരന്തരമായ അപമാനവും ദെൽക്കറെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന്​ റിപോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. സ്വരൂപ് ശര്‍മയുടെയും മോഹന്‍ ദെല്‍ക്കരുടെയും ആത്മഹത്യയിൽ അന്വേഷണം നടക്കുകയാണ്.ബിജെപി നേതാക്കളുടെ ഇടപെടലുകളാണ് ഇവരുടെ ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണമുണ്ട്.