ചെറുവത്തൂർ മടിക്കുന്നിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങി മരിച്ച നിലയിൽ

0
106

​ചെറുവത്തൂർ(കാസർഗോഡ്): മക്കളെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങിമരിച്ചു. ചെറുവത്തൂർ മടിക്കുന്നിലാണ് ഇന്ന് കാലത്ത് നാടിനെ നടുക്കിയ സംഭവം. പിലിക്കോട് മടിവയിലെ ഓട്ടോ തൊഴിലാളി രുപേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (6) എന്നിവരെ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മടിക്കുന്നിൽ പുതിയ വീടിൻ്റെ പണി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രൂപേഷ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് സ്വദേശിനി സവിതയാണ് രൂപേഷിന്റെ ഭാര്യ. ഇവർ തമ്മിൽ അകന്നു കഴിയുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. പിലിക്കോട് ജി. യുപി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് വൈദേഹി.ശിവനന്ദ് ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. ചന്തേര സിഐ, എസ് ഐ ഉള്ളപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.