മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ

0
77

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് അനുമതി നിഷേധിച്ചു. യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭയാണ് എല്‍ഡിഎഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ചത്.

ബസ് സ്റ്റാൻഡിന് സമീപം പൊതുയോഗം നടത്താന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് നഗരസഭ സെക്രട്ടറി അറിയിച്ചത്. ഗതാഗതം തടസ്സപ്പെടുമെന്നാണ് നഗരസഭ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാൽ സ്റ്റാൻഡിന് സമീപം ആണ് നേരത്തെ പൊതുയോഗം നടത്താറുള്ളത്.