BREAKING:ചെന്നിത്തലയുടെ ആരോപണം ബൂമറാങ്ങായി, കള്ളവോട്ട് ചേർത്തത് കോൺഗ്രസ്സുകാർ, വെളിപ്പെടുത്തി വോട്ടർ

0
100

ഉദുമയിൽ സി പി ഐ എം കള്ളാ വോട്ട് ചേർത്തു വോട്ടർപട്ടിക അട്ടിമറിക്കുന്നു എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.പ്രതിപക്ഷ നേതാവിന്റെ ആരോപണം കോൺഗ്രസിന് ബൂമറാങ്ങായി, ഉദുമയിൽ 5 വോട്ടുണ്ടെന്നാരോപിച്ച കുമാരി കോൺഗ്രസ് കുടുംബമാണ് എന്ന് വ്യക്തമായി.

RDQ1464478 നമ്പറിൽ ഒറ്റ തിരിച്ചറിയൽ കാർഡ് മാത്രമെ കൈയ്യിലുളളു. വോട്ട് ചേർക്കാൻ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതൃത്വമാണ് ചെന്നിത്തലയുടെ ആക്ഷേപം കാര്യം അറിയാതെയാണ് വോട്ടുള്ള വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും, ഭർത്താവും മാധ്യമങ്ങളോട് വ്യക്തമാക്കി. കുമാരിയുടെ ഭർത്താവ് പറഞ്ഞു.

അതേസമയം കോൺഗ്രസ് പ്രാദേശിക നേതാക്കളും ഇക്കാര്യം അംഗീകരിച്ച് ചെന്നിത്തലയ്‌ക്കെതിരെ രംഗത്ത് വന്നു.യു ഡി എഫിന്റെ ഉറച്ച ബൂത്താണ് പെരിയ പഞ്ചായത്തിലെ നാലാം വാർഡിൽ കുമാരി താമസിക്കുന്ന മേഘലയെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് ശശിധരൻ പറഞ്ഞു.

എൽ ഡി എഫിനെതിരെ ചെന്നിത്തല ഉയർത്താൻ ശ്രമിച്ച ആരോപണം സ്വന്തം മുന്നണിയെ വെട്ടിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് സ്വാധീന മേഖലയിൽ വലിയ തോതിൽ കള്ളവോട്ട് ചേർത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുകയാണ്. എൽ ഡി എഫ് തുടർഭരണം ഉറപ്പാക്കി കഴിഞ്ഞ സാഹചര്യത്തിൽ ഏത് വിധേനയും വിജയിക്കാനുള്ള ഗൂഢ നീക്കമാണ് യു ഡി എഫ് നടത്തുന്നത്.