Wednesday
17 December 2025
30.8 C
Kerala
HomeKeralaBREAKING...തൃത്താലയിൽ എം ബി രാജേഷിന്റെ ചുവരെഴുത്തുകൾ നശിപ്പിച്ചു

BREAKING…തൃത്താലയിൽ എം ബി രാജേഷിന്റെ ചുവരെഴുത്തുകൾ നശിപ്പിച്ചു

അതിഥി.സി.കൃഷ്ണ

തൃത്താല മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ചുമരെഴുത്തുകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ചുമരെഴുത്തുകൾ നശിപ്പിച്ചത്. തൃത്താല ഇത്തവണ എൽ ഡി എഫ് തിരിച്ചുപിടിക്കും എന്ന നിലയാണുള്ളത്. നിലവിലെ എം എൽ എ വി.ടി.ബൽറാമാണ് യു ഡി എഫ് സ്ഥാനാർത്ഥി.മണ്ഡലത്തിലെ വികസന മുരിടിച്ചയും, സ്‌കൂൾ വികസനത്തിൽ നേരിടുന്ന അഴിമതിയാരോപണവും, എ കെ ജിയോട് കാണിച്ച അവഹേളനവുമൊക്കെ ചർച്ചയായതോടെ യു ഡി എഫ് പ്രതിസന്ധിയിലാണ്.

അതിനിടയിലാണ് എൽ ഡി എഫ് പ്രചരണ ചുമരെഴുത്തുകൾ നശിപ്പിക്കുന്ന സാഹചര്യ ഉണ്ടായിരിക്കുന്നത്. യു ഡി എഫിന്റെ പരാജയ ഭീതിയാണ് ഇരുട്ടിന്റെ മറവിൽ നടന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനം, യു ഡി എഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് തെളിയിക്കുന്നതെന്നും എൽ ഡി എഫ് നേതൃത്വം ചൂണ്ടിക്കാട്ടി.

 

ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിന് ജനം മറുപടി നൽകുമെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments