BIG BREAKING… കേരളത്തിൽ കോ ലീ ബി സഖ്യം സമ്മതിച്ച് ഓ രാജഗോപാൽ

0
120

-അനിരുദ്ധ് പി. കെ

കേരളത്തിൽ കോൺഗ്രസ് ലീഗ് ബി ജെ പി സഖ്യമുണ്ടെന്ന് സമ്മതിച്ച് ഓ രാജഗോപാൽ. മുന്നേയുള്ള തെരഞ്ഞെടുപ്പുകളിൽ ഈ സഖ്യം പ്രവർത്തിച്ചിട്ടുണ്ടെന്നും, ബി ജെ പി യുടെ വോട്ട് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഓ രാജഗോപാൽ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബി ജെ പി യുടെ എം എൽ ആയും മുതിർന്ന നേതാവുമായ ഓ രാജഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്.

മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും കോ ലീ ബി. സഖ്യം ബി ജെ പി യുടെ വോട്ട് മെച്ചപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ അഡ്ജസ്റ്റ്മെന്റുകൾ ആവാം. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ ഈ മൂന്നു സംഘടനകളുടെയും ഒരുമിച്ചുള്ള മുന്നണി രൂപപ്പെട്ടിട്ടുണ്ട് എന്നും ഓ രാജഗോപാൽ പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ സഖ്യം പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരി വെക്കുകയാണ്. എൽ ഡി എഫിനെ ഇല്ലാതാക്കാൻ കോൺഗ്രസ്സും മുസ്ലിം ലീഗും ബി ജെ പി യും വോട്ട് കച്ചവടത്തിന് ലക്‌ഷ്യം വെക്കുന്നതായി ഓ രാജഗോപാലിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു. പരസ്പര ധാരണയോടെയാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. രാഷ്ട്രീയമായി ഭിന്നിച്ചു നിൽക്കുന്നു എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കോ ലീ ബി സഖ്യം നേട്ടം ഉണ്ടാക്കിയിരുന്നത്. ജനങ്ങളെ വഞ്ചിക്കുകയാണ് കോൺഗ്രസ്സും മുസ്ലിം ലീഗും ബി ജെ പി യും ചെയ്യുന്നത്.

സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഇക്കുറിയും സഖ്യം രൂപപ്പെട്ടിട്ടുണ്ട് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ റിപ്പോർട്ടുകൾ ശരി വെക്കുകയാണ് ഒ രാജഗോപാലിന്റെ പ്രസ്താവന. യു ഡി എഫ് ദുർബല സ്ഥാനാർത്ഥികളെ നിശ്ചയിച്ച മണ്ഡലത്തിൽ ബി ജെ പി ക്ക് വോട്ട് നൽകാനും, യു ഡി എഫിന് പ്രതീക്ഷയുള്ള മണ്ഡലത്തിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് കൈമാറാനാണ് തീരുമാനം. മലപ്പുറം ജില്ലയിലും മലബാറിലും ബി ജെ പി വോട്ട് ലീഗിന് നൽകുമ്പോൾ മഞ്ചേശ്വരതുൾപ്പടെ ലീഗ് ബി ജെ പി യെ സഹായിക്കുമെന്നാണ് ധാരണ.