Wednesday
17 December 2025
30.8 C
Kerala
HomePoliticsബിജെപിക്കെതിരെ ഏറ്റവും ശക്തമായി നിലപാടെടുക്കുന്നത് സിപിഐ എം: എ വിജയരാഘവൻ

ബിജെപിക്കെതിരെ ഏറ്റവും ശക്തമായി നിലപാടെടുക്കുന്നത് സിപിഐ എം: എ വിജയരാഘവൻ

ബിജെപിയിലെ നേതാക്കൾ തമ്മിലുള്ള തർക്കം അവർ പറഞ്ഞുതീർക്കട്ടെ എന്നും തങ്ങളെ കക്ഷിചേർക്കേണ്ടതില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ചെങ്ങന്നൂർ, ആറന്മുള, കോന്നി മണ്ഡലങ്ങളിൽ സിപിഐ എം എംഎൽഎമാരുണ്ട്. മൂന്നിടത്തും ബിജെപി സ്ഥാനാർഥികളെക്കൂടി തോൽപ്പിച്ചാണ് എൽഡിഎഫ്‌ വിജയിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉപതെരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് എൽഡിഎഫ് കോന്നിയിൽ ജയിച്ചത്. അവിടെ ഇത്തരം ഒരു ആക്ഷേപത്തിന് സാധുതയുണ്ടോയെന്നും ആർഎസ്‌എസ്‌ നേതാവ്‌ ബാലശങ്കറിന്റെ ആരോപണത്തോട്‌ വിജയരാഘവൻ പ്രതികരിച്ചു.

ബിജെപിക്കെതിരെ ഏറ്റവും ശക്തമായി നിലപാടെടുക്കുന്ന പാർടിയാണ് സിപിഐ എം. ബിജെപി എതിർക്കപ്പെടേണ്ട രാഷ്ട്രീയ പാർടിയാണ്. അവർക്ക് നിലവിലുള്ള ഒരു എംഎൽഎ സ്ഥാനം പോലും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബിജെപിയോട്‌ അയവേറിയ സമീപനം സ്വീകരിക്കുന്നത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments