കെ.കെ ശൈലജയും എം.വി ഗോവിന്ദനുമടക്കമുള്ളവര്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

0
100

ആരോഗ്യ മന്ത്രി കെ.കെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദനുമടക്കമുള്ളവര്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക.

കൊവിഡ് മാനദണ്ഡം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കി, അതാത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാകും പത്രിക നൽകുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കളക്ട്രേറ്റിലെത്തി പത്രിക നൽകിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കഴിഞ്ഞ ദിവസം കേരളമാകെ പത്രിക നൽകിയത് 13 വനിതാ സ്ഥാനാർത്ഥികളടക്കം 98 സ്ഥാനാർത്ഥികളാണ്. പാലക്കാടാണ് ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത്.