കോൺഗ്രസ്സും ബി ജെ പി യും ഒന്നാണ്, അവിശുദ്ധ കൂട്ടുകെട്ടിന് ജനം മറുപടി നൽകും: പിണറായി വിജയൻ

0
143

കോൺഗ്രസിനെയും യുഡിഎഫിനെയും ജനം പാഠം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളുടെ പെരുമഴയാണ് തദ്ദേശ തെരഞ്ഞടുപ്പിൽ ഉണ്ടായത്. കോൺഗ്രസും ബിജെപിയുമെല്ലാം ഒറ്റക്കെട്ടായിരുന്നു. ഇതിനായി കേരളത്തിൽ മുന്നണിതന്നെ രൂപപ്പെട്ടിട്ടുണ്ട്.

ഇത്തരം നുണക്കഥകൾ കേട്ട് കൈവിടേണ്ടതല്ല എൽഡിഎഫിനെ എന്നതായിരുന്നു ജനങ്ങളുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവർ വീണ്ടും വരുന്നുണ്ട്. ഇവിടെയും ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ രീതിയിൽ സർക്കാരിനെതിരെ വരുന്ന കേന്ദ്ര ഏജൻസികളെ ജുഡീഷ്യൽ വഴിയിലാണ് നേരിടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയെയും മറ്റും കേന്ദ്ര ഏജൻസികളെവച്ച് തകർത്തുകളയാമെന്നാണ് കോൺഗ്രസും ബിജെപിയും കരുതുന്നത്.

നിയമാനുസൃതം പ്രവർത്തിക്കുന്ന കിഫ്ബിക്കെതിരെ ഇവർ എന്തുചെയ്യാനാണ്. യഥാർഥത്തിൽ കിഫ്ബിക്കെതിരായല്ല ഈ നീക്കം. നാടിനെതിരായാണ്. ഇവിടെ ഒന്നും നടക്കരുതെന്നാണ് ഇവരുടെ ചിന്ത. ധർമടം മണ്ഡലത്തിൽ ബഹുജന കൂട്ടായ്മകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.