ട്രാന്‍സ്ജെന്‍ഡേഴ്സിന് എന്‍സിസി പ്രവേശനത്തിന് അനുമതി. 1948ലെ നാഷണല്‍ കേഡറ്റ് കോര്‍പ്സ് (എന്‍.സി.സി) ആക്ട് ആറുമാസത്തിനകം ഭേദഗതി ചെയ്യാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. എന്‍സിസി നിയമം വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ ഉത്തരവ്.
എന്‍സിസിയില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി ഹിന ഹനീഫ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരിക്ക് പ്രവേശന നടപടിയില്‍ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.
എന്‍സിസിയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രവേശനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും നിലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമെ അവസരമുള്ളൂവെന്നുമുള്ള കേന്ദ്രത്തിന്‍റെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.