ഗ്രാമി പുരസ്​കാര വേദിയിലും കർഷകർ​ക്ക് ഐകദാർഢ്യം

0
80

ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യവുമായി ഗ്രാമി പുരസ്​കാരവേദിയിൽ ‘ഞാൻ കർഷക​ർക്കൊപ്പം’ ​എന്നെഴുതിയ മാസ്​ക്​ ധരിച്ച് പ്രമുഖ യുട്യൂബർ​ ലില്ലി സിങ്​. മാർച്ച്​ 14ന്​ ലോസ്​ ഏയ്​ഞ്ചലസിലെ ഗ്രാമി അവാർഡ്​സ്​ 2021ന്‍റെ വേദിയിലാണ്​ ‘ഞാൻ ക​ർ​ഷകർക്കൊപ്പം’ എന്നെഴുതിയ കറുത്ത മാസ്​ക്​ ധരിച്ച്​ ലില്ലി സിങ്​ എത്തിയത്​.

കറുത്ത വസ്​ത്രവും മാസ്​കും ധരിച്ച്​ ഗ്രാമി റെഡ്​ കാർപറ്റിലെത്തിയ ലില്ലി സിങ്ങിന്‍റെ ചിത്രങ്ങൾ വൈറലായി. ​’റെഡ്​ കാർപറ്റ്​/ അവാർഡ്​ ദാന ചടങ്ങിലെ ചിത്രങ്ങൾക്ക്​ കൂടുതൽ പ്രചാരണം ലഭിക്കുമെന്നറിയാം. മാധ്യമങ്ങൾ ഈ ചിത്രങ്ങൾ ഉപയോഗിച്ചോളൂ’ -ചിത്രം പങ്കുവെച്ച്​ ലില്ലി സിങ്​ കുറിച്ചു.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലി​ക്കണമെന്ന ആവശ്യവുമായി മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കർഷകർക്ക്​ ഐകദാർഢ്യവുമായി നിരവധി ലോക​പ്രശ്​സ്​തർ രംഗത്തെത്തിയിരുന്നു. പോപ്​ ഗായിക റിഹാനയുടെ ട്വീറ്റ്​ കേന്ദ്രത്തിനും സംഘ്​പരിവാർ അനുകൂലികൾക്കും അസ്വസ്​ഥത സൃഷ്​ടിച്ചിരുന്നു. റിഹാനയെ കൂടാതെ കർഷക സമരത്തിന്​ പിന്തുണയുമായെത്തിയ കാലാവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ വിദ്വേഷ പ്രചരണം അഴിച്ചുവിട്ടിരുന്നു.