‘എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ജനതയെ ഒറ്റുകൊടുക്കില്ല’ ബിജെപിയെ കടന്നാക്രമിച്ച് മണിക്കുട്ടന്‍

0
91

എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് മണിക്കുട്ടന്‍. അംബേദ്കര്‍ സൂക്തം പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്റെ മറുപടി. ‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്കര്‍ സൂക്തമാണ് മണിക്കുട്ടന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബിജെപി അദ്ദേഹത്തെ മാനന്തവാടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചിരുന്നു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.