കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

0
127

പ്രശസ്​ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (104) അന്തരിച്ചു.കോഴിക്കോട്​ കൊയിലാണ്ടിയിലെ വീട്ടിൽവെച്ച് പുല​ർച്ചെയായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

2017ൽ അദ്ദേഹത്തെ രാജ്യം പത്​മശ്രീ പുരസ്​കാരം നൽകി ആദരിച്ചു.മടൻകണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26നാണ്​ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജനനം.

അരങ്ങിൽ കുചേലനായും കുചകനായുമൊക്കെ വേഷപ്പകർന്നാട്ടം നടത്തിയ കുഞ്ഞിരാമൻ നായരുടെ കൃഷ്​ണവേഷം, കഥകളി ആസ്വാദകർക്ക്​ എന്നും പ്രിയപ്പെട്ടതായിരുന്നു.