ഗ്രാമി പുരസ്‍കാരം പ്രഖ്യാപിച്ചു; ഗായിക ബിയോൺസിന് റെക്കോർഡ് നേട്ടം

0
54

63-ാമത് ഗ്രാമി പുരസ്‌കാരത്തില്‍ ഗായിക ബിയോണ്‍സിന് ചരിത്രനേട്ടം. കരിയറിലെ 28-ാമത് ഗ്രാമി സ്വന്തമാക്കിയാണ് ബിയോണ്‍സ് പുരസ്‌കാര നേട്ടത്തില്‍ മുന്നിലെത്തിയത്. അലിസണ്‍ ക്രോസിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ബിയോണ്‍സ് റെക്കോഡ് നേടിയത്. 27 ഗ്രാമി പുരസ്‌കാരങ്ങളാണ് ക്രോസിന്റെ നേട്ടത്തിലുള്ളത്. നാല് വിഭാഗങ്ങളിലാണ് ഇത്തവണ ബിയോണ്‍സ് പുരസ്‌കാരം നേടിയത്. ഗായികയുടെ ‘ബ്ലാക് പരേഡ്’ ആല്‍ബം പുരസ്‌കാര നിറവില്‍ തിളങ്ങി. 2001-ലാണ് ബിയോണ്‍സ് ആദ്യമായി ഗ്രാമി പുരസ്‌കാരം സ്വന്തമാക്കുന്നത്.

ഒന്‍പത് നാമനിര്‍ദ്ദേശങ്ങളുമായാണ് ബിയോണ്‍സ് ഗ്രാമിയില്‍ മുന്നിട്ടു നിന്നത്. ആറ് വീതം നാമനിര്‍ദ്ദേശങ്ങളുമായി ടെയ്ലര്‍ സ്വിഫ്റ്റ്, ദുവ ലിപ, റോഡി റിച്ച് എന്നിവരും പിന്നാലെയുണ്ടായിരുന്നു.

അമേരിക്കന്‍ ഗായിക മേഗന്‍ തീ സ്റ്റാലിയണ്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നേടി തിളങ്ങി. ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ബെസ്റ്റ് റാപ്പ് സോംഗ്, ബെസ്റ്റ് റാപ്പ് പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് മേഗന്റെ നേട്ടം. ‘സാവേജി’ലൂടെയാണ് മൂന്ന് അവാര്‍ഡുകളും മേഗനെ തേടിയെത്തിയത്. ടെയ്ലര്‍ സ്വിഫ്റ്റിന്റെ ‘ഫോക്‌ലോര്‍’ മികച്ച ആല്‍ബവും ഹെറിന്റെ ‘ഐ കാന്റ് ബ്രീത്ത്’ സോംഗ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും കരസ്ഥമാക്കി. ഫ്യൂച്ചര്‍ നൊസ്റ്റാല്‍ജിയയിലൂടെ ദുവ ലിപ ബെസ്റ്റ് പോപ്പ് വോക്കല്‍ ആല്‍ബം പുരസ്‌കാരവും നേടി. ബെസ്റ്റ് പോപ് സോളോ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഹാരി സ്‌റ്റൈല്‍സ് പുരസ്‌കാരം നേടി. ‘വാട്ടര്‍മെലന്‍ ഷുഗര്‍’ എന്ന ആല്‍ബത്തിനായിരുന്നു പുരസ്‌കാരം.

കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചു അന്തരിച്ച അമേരിക്കന്‍ സംഗീതജ്ഞന്‍ ജോണ്‍ പ്രിന്‍ അവസാനമായൊരുക്കിയ ആല്‍ബത്തിനും ഗ്രാമി പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 5 ഗ്രാമി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി തിളങ്ങിയ ബില്ലി ഐലിഷ് ഇത്തവണയും നേട്ടം കൊയ്തു. ഗായികയുടെ ‘നോ ടൈം ടു ഡൈ’ എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം.

വിജയികള്‍

സോംഗ് ഓഫ് ദ ഇയര്‍: ഐ കാന്റ് ബ്രീത്ത്

ബെസ്റ്റ് പോപ്പ് സോളോ പെര്‍ഫോമന്‍സ്: വാട്ടര്‍മെലണ്‍, ഹാരി സ്റ്റൈല്‍സ്

ബെസ്റ്റ് പോപ്പ് ഡുവോ/ഗ്രൂപ്പ് പെര്‍ഫോമന്‍സ്: റെയിന്‍ ഓണ്‍ മി, ലേഡി ഗാഗ, അറിയാന ഗ്രാന്റെ

ബെസ്റ്റ് ട്രെഡിഷണല്‍ ആര്‍ ആന്റ് ബി പെര്‍ഫോമന്‍സ്: എനിത്തിങ് ഫോര്‍ യു, ലെഡിസി

ബെസ്റ്റ് പ്രോഗ്രസ്സീവ് ആര്‍ ആന്റ് ബി ആല്‍ബം: ഇറ്റ് ഈസ് വാട്ട് ഇറ്റ് ഈസ്

ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്: മേഗന്‍ തീ സ്റ്റാലിയണ്‍

ബെസ്റ്റ് റാപ്പ് പെര്‍ഫോമന്‍സ്: സാവേജ്, മേഗന്‍ തീ സ്റ്റാലിയണ്‍

ബെസ്റ്റ് റാപ് ആല്‍ബം: കിംഗ്സ് ഡിസീസ്

ബെസ്റ്റ് മ്യൂസിക് വീഡിയോ: ബ്രൗണ്‍ സ്‌കിന്‍, ബിയോണ്‍സ്

ബെസ്റ്റ് ആര്‍ ആന്റ് ബി ആല്‍ബം: ബിഗ്ഗര്‍ ലവ്

ബെസ്റ്റ് റാപ്പ് സോംഗ്: സാവേജ്

ബെസ്റ്റ് ആര്‍ ആന്റ് ബി സോംഗ്: ബെറ്റര്‍ ദാന്‍ ഐ ഇമാജിന്ഡ്