വയനാട്ടിൽ എൽ.ഡി.എഫ്, പ്രചാരണം പുരോഗമിക്കുന്നു, തമ്മിൽത്തല്ലും രാജിയുമായി പ്രതിപക്ഷപാർട്ടികൾ

0
91

വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ കൺവെൻഷനുകൾ പൂർത്തിയായി. കൽപറ്റ മണ്ഡലത്തിലെ പ്രചാരണം റോഡ് ഷോയോടെയാണ് തുടങ്ങിയത്.

സുൽത്താൻ ബത്തേരിയിലെ സ്ഥാനാർഥി എം.എസ്. വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.കൽപറ്റ മണ്ഡലത്തിലെ സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ, റോഡ് ഷോയോടെയാണ് പ്രചാരണം ആരംഭിച്ചത്. ലക്കിടി മുതൽ കൽപറ്റ വരെ നടത്തിയ വാഹനറാലിയിൽ പങ്കെടുത്തത് നൂറുകണക്കിന് പ്രവർത്തകരാണ്.

സ്ഥാനാർഥി പ്രഖ്യാപനം വന്ന അന്നു മുതൽ തന്നെ, പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മാനന്തവാടി സ്ഥാനാർഥി ഒ.ആർ കേളു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ, മുൻ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണം ആരംഭിക്കും.

അതേസമയം, പ്രതിപക്ഷ പാർട്ടികളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പോലും നടന്നിട്ടില്ല . മാത്രവുമല്ല , പലയിടങ്ങളിലും ലീഗ് ,കോൺഗ്രസ് പ്രവത്തകർ സ്ഥാനാത്ഥിത്വത്തെ ചൊല്ലി രാജി വയ്ക്കുകയുമാണ്