സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺ​ഗ്രസിൽ കൂട്ടരാജി

0
63

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺ​ഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക്. കണ്ണൂരിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു രാജിവെച്ചു. ജില്ലയിൽ 22 ഡ‍ിസിസി അം​ഗങ്ങളും രാജിവെച്ചു. 13 മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു. കോൺ​ഗ്രസിൽ മത്സരിക്കുന്ന സ്ഥലങ്ങളിൽ സഹകരിക്കില്ലെന്ന് രാജിവെച്ച നേതാക്കൾ അറിയിച്ചു.

ഇരിക്കൂറിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതരെ നേരത്തെ പ്രതിഷേധം ശക്തമായിരുന്നു. സജീവ് ജോസഫ് കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രവർത്തകർ കോൺഗ്രസ് ഓഫീസ് ഉപരോധിച്ച് രാപ്പകൽ സമരം തുടങ്ങിയിരുന്നു. എന്നാൽ പ്രതിഷേധത്തെ അവ​ഗണിച്ചാണ് നേതൃത്വം സ്ഥാനാർത്ഥി പട്ടിക പൂർത്തിയക്കിയത്.