വനിതകളെ നിരാശപ്പെടുത്തിയ കോൺഗ്രസ് സ്ഥാനാർഥി പട്ടിക

0
67

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകളെ നിരാശപ്പെടുത്തിയ കോൺഗ്രസ് സ്ഥാനാർഥിക പട്ടിക. പ്രഖ്യാപിച്ച 86 മണ്ഡലങ്ങളിൽ ഒൻപത് ഇടങ്ങൾ മാത്രമാണ് വനിതകൾക്ക് സീറ്റ് നൽകിയത്.സജ്ജീവ യുവ വനിത കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കിയതിൽ പ്രദേശിക തലത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്.

പേരിന് മാത്രം വനിതകളെ ഉൾപെടുത്തിയതിൽ സംസ്ഥാന കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. നിലവിൽ പൊട്ടിത്തെറിയിൽ നിൽക്കുന്ന കോൺഗ്രസിന് വനിതാ പ്രവർത്തകരുടെ ഈ പ്രതിഷേധം വലിയ തിരിച്ചടിയാണ്.
ലതിക സുഭാഷ് ഉളപ്പടെയുള്ള മുതിര്ന്ന വനിതാ നേതാക്കളെ കോൺഗ്രസ് പട്ടികയിൽ നിന്നും തഴഞ്ഞിട്ടുണ്ട്.