കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും, ശോഭയില്ല : ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

0
74

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഡൽഹിയിൽ പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.

സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തുനിന്നും കോന്നിയിൽ നിന്നും ജനവിധി തേടും. നേമത്ത് കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. ഇ ശ്രീധരൻ പാലക്കാടും മലമ്പുഴയിൽ സി കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി.

സുരേഷ് ഗോപി തൃശൂരിലും, അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുൾ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും.

ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേര് ഉൾപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന വട്ടിയൂർക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം പട്ടിക പുറത്തുവിടാമെന്നാണ് കെ സുരേന്ദ്രൻ മുൻപ് പറഞ്ഞിട്ടുള്ളത്.