എടപ്പാളില്‍ ലീഗിനെതിരെ പ്രതിഷേധ പ്രകടനം.

0
73

എടപ്പാള്‍ മാണൂരില്‍ പാര്‍ട്ടിക്കെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവാ ഹാജിക്ക് സീറ്റ് നല്‍കാത്തതിലാണ് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

മുസ്ലീംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍ പാണക്കാട് എത്തി. പ്രവര്‍ത്തകര്‍ ഹൈദരലി തങ്ങളെ കണ്ട് പരസ്യ പ്രതിഷേധം അറിയിച്ചു