പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ പിണറായി സർക്കാർ നെഞ്ചോട് ചേർത്ത് പിടിച്ചു: അനൂപ് ചന്ദ്രൻ

0
68

മഹാപ്രളയങ്ങളും മഹാമാരിയും കേരളത്തെ കാർന്നു തിന്നപ്പോൾ ഒന്നിനും വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്തു പിടിച്ച സർക്കാരിന് കേരള സമൂഹത്തിന്റെ നന്ദി ഇടതുപക്ഷത്തിന്റെ ഒരു തുടർഭരണമായിരിക്കട്ടെ എന്ന് നടന്‍ അനൂപ് ചന്ദ്രന്‍. തുടര്‍ഭരണം ഉറപ്പ് എന്ന പംക്തിയില്‍ പ്രതികരിക്കുകയായിരുന്നു അനൂപ് ചന്ദ്രന്‍.

അനൂപിന്‍റെ വാക്കുകള്‍:

‘മഹാപ്രളയങ്ങളും മഹാമാരിയും കേരളത്തെ കാർന്നു തിന്നപ്പോൾ ഒന്നിനും വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്തു പിടിച്ച കേരള സർക്കാർ. അതിൻറെ എല്ലാ വിധ സർവതോന്മുഖമായ വിജയം അത് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചേർത്തു പിടിച്ച , ആ പിടിയോടുള്ള കേരള സമൂഹത്തിന്റെ നന്ദി ഇടതുപക്ഷത്തിന്റെ ഒരു തുടർഭരണമായിരിക്കട്ടെ എന്ന് ശക്തമായ ഭാഷയിൽ ഒരു മലയാളി എന്ന നിലയിൽ ആത്മാഭിമാനത്തോടെ ഞാൻ ആഗ്രഹിക്കുന്നു. ശ്രേഷ്ഠമായ മുന്നേറ്റം നടത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.’