ഇരിക്കൂറിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു; രാജി ഭീഷണിയുമായി എ ഗ്രൂപ്പ് നേതാക്കള്‍

0
78

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ഇരിക്കൂർ ലഭിച്ചില്ലെങ്കിൽ കണ്ണൂര്‍ ജില്ലയിലെ മറ്റൊരു സീറ്റിലും മത്സരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിന്‍റെ തീരുമാനം. സീറ്റ് ലഭിച്ചില്ലെങ്കിൽ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ രാജിവെക്കാനും വിഷയം ഉന്നയിച്ച് സോണിയാ ഗാന്ധിക്ക് പ്രമേയം അയക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു.

കഴിഞ്ഞ 39 വര്‍ഷമായി എ ഗ്രൂപ്പിന്‍റെ കയ്യിലായിരുന്നു ഇരിക്കൂര്‍. കെ സി ജോസഫ് ആണ് ഇവിടെ സ്ഥിരമായി സ്ഥാനാര്‍ഥിയായിരുന്നത്. ഇത്തവണ എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു എ ഗ്രൂപ്പിന്‍റെ നിര്‍ദേശം.

ഇതിനിടെയാണ് സജീവ് ജോസഫിന്‍റെ പേര് കെ സി വേണുഗോപാല്‍ മുന്നോട്ടുവെച്ചത്. ഇതോടെയാണ് മണ്ഡലത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എ ഗ്രൂപ്പുകാര്‍ ശ്രീകണ്ഠാപുരത്ത് രഹസ്യ യോഗം ചേര്‍ന്നു. എ ഗ്രൂപ്പുകാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ ഇരിക്കൂര്‍, പേരാവൂര്‍ സീറ്റുകളിലെ കോണ്‍ഗ്രസ് പ്രചാരണം പ്രതിസന്ധിയിലാകും.