രാജ്യത്ത് ഇതുവരെയുണ്ടായിട്ടുള്ള എല്ലാ വർഗീയ പ്രശ്നങ്ങൾക്കും കാരണം കോൺഗ്രസ് സ്വീകരിച്ച നയങ്ങൾ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ സമരം കൂടിയാണെന്നും
രാജ്യത്തെ മതേതരത്വം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ തകർക്കുന്ന വർഗീയ കക്ഷികളെ പ്രതിരോധിക്കേണ്ട സാഹചര്യമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വർഗീയതയോട് സമരസപ്പെടുന്ന സമീപനമാണ് കോൺഗ്രസിന്റേത്. വർഗീയതക്കെതിരായ പോരാട്ടത്തിൽ രാജ്യം ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെയാണ്. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ വർഗീയ വിഭജന നീക്കങ്ങളെ അതിശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണ്.
കോൺഗ്രസും ബിജെപിയും തമ്മിൽ ഇപ്പോൾ ഒരു ഭിന്നതയുമില്ല. അത് സാമ്പത്തിക നയത്തിന്റെ കാര്യത്തിലായാലും വർഗീയതയുടെ കാര്യത്തിലായാലും കോൺഗ്രസും യു ഡി എഫും ബിജെപിയും ഒരു കേരളതല ധാരണ ഉണ്ടാക്കിയിട്ടുണ്ട്,
അത് പ്രത്യക്ഷത്തിൽ കാണാനില്ല എന്നാൽ ഈ കേരള തല സഖ്യം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് വലിയ തോതിൽ നുണ പ്രചരിപ്പിക്കുക എന്ന തന്ത്രമാണ്. അത് തുറന്നു കാട്ടാൻ യുവ തലമുറക്ക് കഴിയണം നുണപ്രചാരണം ജനങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയാൻ ഊർജിത പ്രവർത്തനം ഉണ്ടാകണം. സത്യം പുറത്തുവരുന്നതുവരെയേ നുണകൾക്ക് ആയുസേ ഉള്ളു. അതുകൊണ്ട് യുവസമൂഹം ഇത്തരം കള്ളപ്രചരണം തുറന്നുകാട്ടനും ഇടതുപക്ഷ ബദൽ ജനങ്ങളിൽ എത്തിക്കാനും മുന്നിട്ട് പ്രവർത്തിക്കണം.