നിയമസഭാ തെരഞ്ഞെടുപ്പ് : ശോഭയെ വെട്ടി ബിജെപി , മത്സരിപ്പിക്കില്ല

0
78

നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് ബിജെപി. ശോഭാ സുരേന്ദ്രൻ പ്രവർത്തന രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും കേന്ദ്രത്തെ അറിയിച്ചതായി എം.ടി രമേശ് വ്യക്തമാക്കി.

കേന്ദ്രനേതൃത്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും എം.ടി രമേശ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനും നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനും മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. തൃശൂരിൽ ചേർന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം അംഗീകരിച്ച സാധ്യതാ പട്ടികയിൽ ഇരുവരുടെയും പേരിലായിരുന്നു എന്നാണ് റിപോർട്ടുകൾ വന്നത്.