എൽഡിഎഫിന് വേണ്ടി പ്രചാരണത്തിന് സത്യനും ഷീലയും ജയനും നസീറും , പോസ്റ്ററുകൾ വൈറലാകുന്നു

0
105

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് എൽഡിഎഫിന് നടത്തുന്നത്.

 

സാമൂഹ്യ മാധ്യമങ്ങളിൽ വ്യത്യസ്തമായ പ്രചാരണ രീതിയാണ് എൽഡിഎഫ് പരീക്ഷിക്കുന്നത്.

 

 

മലയാള സിനിമയിലെ നിത്യഹരിത നായകന്മാരും നായികമാരുമാണ് എപ്പോൾ എൽഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ ഈ പോസ്ററുകൾ വൈറലാകുകയും ചെയ്തു,

 

 

സത്യൻ , ഷീല , പ്രേം നസീർ , ജയൻ , മധു എന്നിവരാണ് പോസ്റ്ററുകളിൽ ഉള്ളത്. എൽഡിഎഫിന്റെ വികസന നേട്ടങ്ങളാണ് ഇവർ സംസാരിക്കുന്ന വിഷയം.

 

സാമൂഹ്യമാധ്യമങ്ങളിലൂടെ എൽഡിഎഫിന്റെ വികസ പ്രവർത്തങ്ങളും , ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കുകയാണ് ഇത്തരം പ്രചാരണത്തിലൂടെ ഇടതുപക്ഷം ശ്രമിക്കുന്നത്.