ബിജെപിയെ തള്ളി പന്തളം കൊട്ടാരം ; അയ്യപ്പന്‍ രാഷ്ട്രീയ വിഷയമല്ലെന്ന് പി എന്‍ നാരായണവര്‍മ്മ

0
139

ബിജെപിയെ തള്ളി പന്തളം കൊട്ടാരം രംഗത്ത്. അയ്യപ്പന്‍ രാഷ്ട്രീയ വിഷയം അല്ലെന്നും ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും പന്തളം കൊട്ടാരം പ്രതിനിധി പി എന്‍ നാരായണവര്‍മ്മ കൈരളി ന്യൂസിനോട് വ്യക്തമാക്കി.

കൊട്ടാരം പ്രതിനിധിക്ക് ബിജെപി സീറ്റ് നല്‍കുമെന്ന വാര്‍ത്തയെ പന്തളം കൊട്ടാരം നിഷേധിച്ചു. ശബരിമലയില്‍ പന്തളം കൊട്ടാരത്തിന് രാഷ്ട്രീയമില്ലെന്നും പി എന്‍ നാരായണവര്‍മ്മ പറഞ്ഞു. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് പാളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാമെന്ന് ബിജെപി നിര്‍ദേശിച്ചുവെങ്കിലും ഇതും പന്തളം കൊട്ടാരം അംഗീകരിച്ചിട്ടില്ല.

ശബരിമല വിഷയം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഉയര്‍ത്തിക്കൊണ്ടു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തിയത്. പലവട്ടം കൊട്ടാരം പ്രതിനിധികളുമായി ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ എന്നാല്‍ ബിജെപിയുടെ ആവശ്യം കൊട്ടാരം നിരാകരിക്കുകയായിരുന്നു.