Saturday
10 January 2026
31.8 C
Kerala
HomeIndiaകൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാറ്റാൻ തീരുമാനിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണിത്.

ഇനി മുതൽ കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സ്ഥലങ്ങളിൽ വാക്‌സിൻ സ്വീകരിക്കുന്നവർക്ക് മോദിയുടെ ചിത്രം ഒഴിവാക്കികൊണ്ടുള്ള സർട്ടിഫിക്കറ്റാണ് നൽകുക.

തൃണമൂൽ കോൺഗ്രസാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് വിശദീകരണം തേടിയ ശേഷമാണ് നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തി ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സർക്കാരും ബിജെപിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്.

കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തർ എന്നിവരുടെ ബഹുമതി തട്ടിയെടുക്കാനാണ് മോദിയുടെ ശ്രമമെന്നും തൃണമൂൽ ആരോപിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments