മുഖ്യമന്ത്രിയുടെ വാഹനത്തിന് ഇൻഷൂറൻസിലെന്ന് വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ

0
158

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പ്രചരണത്തിനെത്തിയ വാഹനത്തിന് ഇൻഷൂറൻസില്ലെന്ന് വ്യജപ്രചരണം. വാഹനത്തിന്റെ ഇൻഷുറൻസ് ജനുവരിയിൽ അവസാനിച്ചിരുന്നു എന്നാണ് പ്രചരണം നടക്കുന്നത്.മുഖ്യമന്ത്രിയുടെ വാഹനത്തിന് ഇൻഷുറൻസ് നൽകിയിരിക്കുന്നത് ചോളാ എം എസ ഇൻഷുറൻസ് സർവീസ് ആണ്.2021 ഫെബ്രുവരി മാസം അഞ്ചാം തീയതി മുതൽ 2022 ഫെബ്രുവരി അഞ്ച് വരെ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവെച്ചാണ് കർമ്മ ന്യൂസ് വ്യാജ വാർത്ത നൽകിയത്. വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് 2022 ഫെബ്രുവരി 22 വരെയും മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റ് ക്ലീറൻസ് ഉണ്ട്. നിയമം പാലിച്ച് തന്നെയാണ് മുഖ്യമന്ത്രിയും കാര്യങ്ങൾ ചെയ്യുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. എന്നാൽ ഈ വസ്തുതകൾ മറച്ചുവെച്ചാണ് കർമ്മ ന്യൂസിന്റെ അപവാദ, വ്യാജ പ്രചരണം.

എന്നാൽ വാഹനത്തിന് 2022 ഫെബ്രുവരി 4 വരെ ഇൻഷൂറൻസ് ഉണ്ട് തെരഞ്ഞെടുപ്പിനെ ആശയപരമായി നേരിടാൻ സാധിക്കാത്തിനെ തുടർന്ന് വ്യാജപ്രചരണങ്ങളിൽ ആശ്രയം തേടുകയാണ് ചിലരെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഇടതുപക്ഷ നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രി ധർമ്മടത്ത് പ്രചരണത്തിന് ഉപയോ​ഗിക്കു KL22M4600 എന്ന വാഹനത്തെ സംബന്ധിച്ചാണ് വ്യജപ്രചരണം നടക്കുന്നത്.