സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

0
97

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രികാ സമർപ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നൽകാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിൻവലിക്കാം.

നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശം.പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം.

റാലിയായി എത്തുകയാണെങ്കിൽ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങൾ അനുവദിക്കും.പത്രിക ഓൺലൈനായും സമർപ്പിക്കാം. ഇതിൻറെ പകർപ്പ് വരാണാധികാരിക്ക് നൽകാം. കെട്ടിവയ്ക്കാനുള്ള തുകയും ഓൺലൈനായി നൽകാം.

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 40771 പോളിംഗ് ബൂത്തുകൾ ആണ് സജ്ജീകരിക്കുക.